logo

ജെഎൻയുവിൽ മുഴുവൻ ജനറൽ സീറ്റിലും വിജയിച്ച് ഇടതു സഖ്യം; വിലാസമില്ലാതെ എബിവിപി

Delhi Bureau | Updated on:   Sep  16,  2018  04:39 pm

എബിവിപിയെ തൂത്തെറിഞ്ഞാണ് ഇടതുപക്ഷത്തിന്റെ വിജയം.

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയിച്ച് ഇടതു സഖ്യം. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്. എബിവിപിയെ തൂത്തെറിഞ്ഞാണ് ഇടതുപക്ഷത്തിന്റെ വിജയം. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും സംഘടനയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവര്‍ ജയിച്ചു.

4715 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴുള്ള ലീഡ് നില

President:

United Left (SFI-AISA-AISF-DSF) - 1958
Independent (Heer) - 30
CRJD - 479
ABVP - 885
SCM - 53
Independent (Saib) - 120
BAPSA - 623
NSUI - 376
NOTA - 121
Blank - 17
Invalid - 42

Vice-President:

United Left (SFI-AISA-AISF-DSF) - 2426
ABVP - 917
NSUI - 429
BAPSA - 594
NOTA - 269
Blank - 40
Invalid - 29

General Secretary:

United Left (SFI-AISA-AISF-DSF) - 2205
ABVP - 1018
NSUI - 304
BAPSA - 745
NOTA - 360
Blank - 45
Invalid - 27

Joint Secretary:

United Left (SFI-AISA-AISF-DSF) - 1839
BAPSA - 616
NSUI - 744
ABVP - 1116
NOTA - 323
Blank - 44
Invalid - 22

add image

Latest


add image
add image
add image
add image
Top