logo

ജലന്ധർ ബിഷപ്പിന്റെ ലൈംഗിക പീഡനം; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച രണ്ടു പുരോഹിതരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി

News Desk | Updated on:   Sep  16,  2018  11:31 am

ജ​ല​ന്ധ​ര്‍ രൂ​പ​ത പിആര്‍ഒ ഫാ. ​പീ​റ്റ​ര്‍ കാ​വും​പു​റം, സിഎംഐ സ​ഭ​യി​ലെ ഫാ. ​ജ​യിം​സ് എ​ര്‍ത്ത​യി​ല്‍ എ​ന്നി​വ​ർ​ക്കെ​തി​രെ​​യാ​ണ്​ ഇപ്പോൾ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കോട്ടയം: ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയവർക്കെതിരെ നടപടിയുമായി പൊലീസ്. ജ​ല​ന്ധ​ര്‍ രൂ​പ​ത പിആര്‍ഒ ഫാ. ​പീ​റ്റ​ര്‍ കാ​വും​പു​റം, സിഎംഐ സ​ഭ​യി​ലെ ഫാ. ​ജ​യിം​സ് എ​ര്‍ത്ത​യി​ല്‍ എ​ന്നി​വ​ർ​ക്കെ​തി​രെ​​യാ​ണ്​ ഇപ്പോൾ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വ​ർ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെയടക്കം കേസ് അട്ടിമറിക്കാനാണ് നടത്തിയ ഇടപെടലുകളുടെ തെ​ളി​വു​ക​ൾ പൊലീസ് സംഘം ശേഖരിച്ചു കഴിഞ്ഞു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിനു പിന്നാലെ ഇവരെയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനും കണ്ണൂർ സ്വദേശിയുമായ ഫാ. ​പീ​റ്റ​ര്‍ കാ​വും​പു​റം കൊ​ച്ചി​യി​ലെ ഒ​രു​ ഹോ​ട്ട​ലി​ല്‍ ത​ങ്ങി​യാ​ണ് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ താമസിച്ചതിന്റെയും ഫാ. പീറ്റർ ന​ൽ​കി​യ ക​ത്തു​ക​ളും അടക്കം ഇദ്ദേഹത്തിനെതിരായ എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഫാ. ​എ​ര്‍ത്ത​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന്റെ ശ​ബ്​​ദ​രേ​ഖ നേ​ര​ത്തേ തന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇതിനെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ വൈ​ദി​ക​നെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. കേ​സി​ല്‍നി​ന്ന് പി​ന്മാ​റി​യാ​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍ക്ക് 10 ഏ​ക്ക​ര്‍ സ്ഥ​ല​വും അ​തി​ൽ മ​ഠം നി​ര്‍മി​ച്ചും ന​ല്‍കാ​മെ​ന്നും വാഗ്‌ദാനം ചെയ്യുന്നത്​ ജ​യിം​സ് എ​ര്‍ത്ത​യി​ലി​ന്റെ ശ​ബ്​​ദ​മാ​ണെ​ന്ന്​ പൊലീസ് ശാസ്ത്രീയമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top