logo
Breaking News

ജെഎൻയുവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​, ജോയിൻറ്​ സെക്രട്ടറി സ്ഥാനങ്ങളിൽ ഇടത്​ സഖ്യത്തിനു ലീഡ്​

Delhi Bureau | Updated on:   Sep  16,  2018  09:12 am

വോട്ടെണ്ണുന്നത് അറിയിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞദിവസം എബിവിപി ക്യാമ്പസ്സിൽ അക്രമം അഴിച്ചുവിട്ടത്.

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റിയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​, ജോയിൻറ്​ സെക്രട്ടറി സ്ഥാനങ്ങളിൽ ഇടത്​ സഖ്യത്തിനു ലീഡ്​. ഇടത്​ സഖ്യത്തിലെ എൻ സായ്​ ബാലാജിയാണ്​ പ്രസിഡൻറ്​ സ്ഥാനത്തേക്കുള്ള മൽസരത്തിൽ ലീഡ്​ ചെയ്യുന്നത്​.

എബിവിപിയുടെ അക്രമത്തെ തുടർന്ന്​ നിർത്തിവെച്ച വോട്ടെണ്ണൽ ശനിയാഴ്​ച വൈകുന്നേരം ആറ്​ മണിയോടെയാണ്​ പുനരാരംഭിച്ചത്. വോട്ടെണ്ണുന്നത് അറിയിച്ചില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞദിവസം എബിവിപി ക്യാമ്പസ്സിൽ അക്രമം അഴിച്ചുവിട്ടത്. വോട്ടെണ്ണൽ കേന്ദ്രമായ ഇൻറർനാഷണൽ സ്​റ്റഡീസ്​ ഒാഫീസി​ന്റെ ചില്ലുകൾ എബിവിപി പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. സംഘർഷത്തെ തുടർന്ന്​ സിആർപിഎഎഫിന്റെ നേതൃത്വത്തിൽ കാമ്പസിൽ വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top