logo
Breaking News

മോഹൻലാൽ മുതൽ സെവാഗ് വരെ തിരഞ്ഞെടുപ്പ് നേരിടാൻ താരനിരയുമായി ബിജെപി

News Desk | Updated on:   Sep  16,  2018  08:53 am

മാധുരി ദീക്ഷിത്‌, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്

സിനിമാ, കലാ-സാംസ്‌കാരികം, കായികം, ആരോഗ്യം മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

ഈ മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നതെന്ന്‌ പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, വീരേന്ദര്‍ സെവാഗ്, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലെത്തിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.
മാധുരി ദീക്ഷിത്‌, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ മോഹന്‍ലാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

add image

Latest


add image
add image
add image
add image
Top