logo

വത്തിക്കാനെ പ്രതിരോധത്തിലാക്കി കന്യാസ്ത്രീകളുടെ സമരം; ഫ്രാങ്കോയോട് ബിഷപ്പ് സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടും

News Desk | Updated on:   Sep  15,  2018  10:43 am

ബിഷപ്പ് സ്ഥാനത്തിരിക്കുന്ന ഒരാളെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ആഗോളതലത്തിൽ സഭയ്ക്കുണ്ടാകുന്ന നാണക്കേടുകൂടി കണക്കിലെടുത്താണ് വത്തിക്കാൻ ഇടപെടൽ.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകളുടെ സമരത്തെത്തുടർന്ന് സഭാ നേതൃത്വവും വത്തിക്കാനും പ്രതിരോധത്തിൽ. ഇതിനെത്തുടർന്ന് ബിഷപ്പിനെതിരെ രണ്ടു ദിവസത്തിനുള്ളിൽ വത്തിക്കാൻ നടപടിയെടുത്തേക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി കേരളത്തിലെ സഭാ നേതൃത്വത്തിൽ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയതായാണ് വിവരം. ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ഫ്രാങ്കോയോട് വത്തിക്കാന്‍ ആവശ്യപ്പെടും.

അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തെളിവുകളെല്ലാം ബിഷപ്പിനെതിരാണെന്നും അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. ബിഷപ്പ് സ്ഥാനത്തിരിക്കുന്ന ഒരാളെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ആഗോളതലത്തിൽ സഭയ്ക്കുണ്ടാകുന്ന നാണക്കേടുകൂടി കണക്കിലെടുത്താണ് വത്തിക്കാൻ ഇടപെടൽ.

നേരത്തെ വത്തിക്കാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് മലയാളികൾ കൂട്ടത്തോടെ കമന്റ് ചെയ്തതും വിഷയം അന്തർദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കാൻ തുടങ്ങിയതും വത്തിക്കാൻ ഇടപെടലിന് കാരണമായിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top