logo
Breaking News

കീറിയ നോട്ടിന്റെ മൂല്യം അളന്നു നിശ്ചയിക്കും; റിസർവ് ബാങ്ക് പുതിയ മാർഗനിർദേശമിറക്കി

News Desk | Updated on:   Sep  15,  2018  07:37 am

50 രൂപയ്ക്കും അതിന് മുകളിലുള്ള കറൻസികൾക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടും

കീറിക്കഷണമായ കറൻസി, മാറ്റിയെടുക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ മാർഗനിർദേശമിറക്കി.

നിങ്ങളുടെ കയ്യിലെ കറൻസി കീറികഷണമായി പോയതാണെങ്കിൽ മാറ്റിയെടുക്കാൻ ബാങ്കുകളിൽ ചെന്നാൽ ഇനി നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം ബാങ്കിൽ നിന്നും നിങ്ങൾക്ക് ലഭിക്കുക . കീറിപ്പോയ കറൻസിയുടെ കൂടുതൽ ഭാഗം കൈവശമുണ്ടെങ്കിൽ മുഴുവൻ തുക കിട്ടും. അളവ് കുറഞ്ഞാൽ പകുതി തുകയാണ് ലഭിക്കുക. വളരെ കുറച്ചാണെങ്കിൽ മൂല്യം കണക്കാകില്ല.

പുതിയ നിർദേശം പഴയ നോട്ടുകൾക്കും 2,000 രൂപയുൾപ്പെടുന്ന പുതിയ നോട്ടുകൾക്കും ബാധകമാണ്. എല്ലാ നോട്ടുകൾക്കും വ്യത്യസ്‌ത മാനദണ്ഡമായതിനാൽ സ്കെയിലും കാൽക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നൽകേണ്ട തുകയും കണക്കാക്കാനാകില്ല.

കറൻസി നീളം വീതി മൊത്തം അളവ് മുഴുവൻ തുകയും കിട്ടാൻ വേണ്ട ചുരുങ്ങിയ അളവ്

…………… (അളവുകൾ സെന്റീമീറ്ററിൽ)

ഒരു രൂപ 9.7 6.3 61.11 31

രണ്ടുരൂപ 10.7 6.3 67.41 34

അഞ്ചുരൂപ 11.7 6.3 73.71 37

പത്തുരൂപ 13.7 6.3 86.31 44

പുതിയ 10 രൂപ 12.3 6.3 77.49 39

20 രൂപ 14.7 6.3 92.61 47

പുതിയ 20 രൂപ 12.9 6.3 81.27 41

20 രൂപ വരെയുള്ള കറൻസികൾക്ക് പകുതി തുക തിരികെ നൽകുന്ന വ്യവസ്ഥയില്ല. എന്നാൽ, 50 രൂപയ്ക്കും അതിന് മുകളിലുള്ള കറൻസികൾക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടും.

കറൻസി നീളം വീതി മൊത്തം അളവ് മുഴുവൻ തുകയും കിട്ടാൻ വേണ്ട ചുരുങ്ങിയ അളവ് പകുതി തുക കിട്ടാൻ വേണ്ട ചുരുങ്ങിയ അളവ് (അളവുകൾ സെന്റീമീറ്ററിൽ)

50 രൂപ 14.7 7.3 107.31 86 43

പുതിയ 50 രൂപ 13.5 6.6 89.10 72 36

100 രൂപ 15.7 7.3 114.61 92 46

പുതിയ 100 രൂപ 14.2 6.6 93.72 75 38

200 രൂപ 14.6 6.6 96.36 78 39

500 രൂപ 15 6.6 99 80 40

2000 16.6 6.6 109.56 88 44

add image

Latest


add image
add image
add image
add image
Top