logo
Breaking News

ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുണ്ടായേക്കും; ബിഷപ്പ് ഫ്രാങ്കോ മുളക്കൽ മുൻ‌കൂർ ജാമ്യം തേടുമെന്ന് സൂചന

News Desk | Updated on:   Sep  14,  2018  10:39 am

പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യമുണ്ടായാൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുൻപേ മുൻ‌കൂർ ജാമ്യം തേടാനാണ് ബിഷപ്പിന്റെ നീക്കമെന്നാണ് സൂചനകൾ.

കോട്ടയം: ഈ മാസം 19ന് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. ബിഷപ്പ് മഠത്തിൽ എത്തിയതുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകളും മൊഴികളും പൊലീസിന് ലഭിച്ചു. ഇതോടെ കന്യാസ്ത്രീയുടെ മൊഴിയിലും നേരത്തെ ലഭിച്ച സാക്ഷിമൊഴികളും ഉണ്ടായ വൈരുധ്യം നീക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് ഉറപ്പാണെന്നാണ് ലഭിക്കുന്നവിവരം.

അറസ്റ്റ് തീരുമാനം സംബന്ധിച്ച് സ്ഥിരീകരണം നടത്താൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകർ ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യമുണ്ടായാൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുൻപേ മുൻ‌കൂർ ജാമ്യം തേടാനാണ് ബിഷപ്പിന്റെ നീക്കമെന്നാണ് സൂചനകൾ.

add image

Latest


add image
add image
add image
add image
Top