logo
Breaking News

പ്രധാന മന്ത്രിയുടെ പേരിനു നടുവിൽ അശ്ലീലപദം; റിപ്പോർട്ടറെ വാർത്താ ഏജൻസി പുറത്താക്കി

News Desk | Updated on:   Sep  14,  2018  09:00 am

രാജ്യത്തെ പ്രമുഖ വാർത്ത ഏജൻസിയായ എഐഎൻഎസിന്റെ റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് 'നരേന്ദ്ര ബക്ചോദ്​ മോദി' എന്ന് പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനു നടുവിൽ ഹിന്ദിയിലെ അശ്ലീലപദം കടന്നു വന്ന സംഭവത്തിൽ ന്യൂസ് റിപ്പോർട്ടറെ വാർത്താ ഏജൻസിയായ എഐഎൻഎസ് പുറത്താക്കി. സംഭവത്തിൽ ഉൾപ്പെട്ട എഡിറ്റർക്ക് ഏജൻസി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ വാർത്ത ഏജൻസിയായ എഐഎൻഎസിന്റെ റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് 'നരേന്ദ്ര ബക്ചോദ്​ മോദി' എന്ന് പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. പ്രധാന​മന്ത്രി പങ്കെടുത്ത കേന്ദ്ര മന്ത്രിസഭ യോഗം സംബന്ധിച്ച വാർത്തയിലാണ്​ പിശകുണ്ടായത്. ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം ഇത് വാർത്തയാകുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതോടെയാണ് ഏജൻസി വാർത്ത പിൻവലിച്ച് മാപ്പ് പറയുകയും കർശന നടപടികളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നത്.

add image

Latest


add image
add image
add image
add image
Top