logo

അയല്‍ക്കാരന്റെ കൈയില്‍ നിന്ന് കടംവാങ്ങിയ 200 രൂപയ്ക്ക് എടുത്ത ലോട്ടറിയിൽ അടിച്ചത് ഒന്നരകോടി

News Desk | Updated on:   Sep  13,  2018  01:25 pm

ഇഷ് ടികചൂളയില്‍ ജോലി ചെയുന്ന മനോജിന്റെ ദിവസവരുമാനം 250 രൂപയാണ്

പട്യാല: ലോട്ടറി അടിക്കുക എന്ന് പറഞ്ഞാൽ ഇതാണ്. അയല്‍ക്കാരന്റെ കൈയില്‍ നിന്ന് കടംവാങ്ങിയ 200 രൂപയ്ക്ക് എടുത്ത ലോട്ടറിയിൽ അടിച്ചത് ഒന്നരകോടി. പഞ്ചാബിലെ മാണ്ഡ്വി ഗ്രാമത്തിലെ മനോജ് കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. ഇവരെടുത്ത രാഖി ബംബര്‍ ലോട്ടറിയാണ് അടിച്ചത്.

ഇഷ് ടികചൂളയില്‍ ജോലി ചെയുന്ന മനോജിന്റെ ദിവസവരുമാനം 250 രൂപയാണ് . അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബം നിത്യച്ചിലവ് കഴിച്ചിരുന്നത് തന്നെ ഏറെ ബുദ്ധിമുട്ടിയാണ്. മക്കളുടെ പഠനമെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകരണം നിർത്തി.

പത്താം ക്ലാസോടെ പഠനം നിര്‍ത്തി ജോലി അന്വേഷിക്കുന്ന മൂത്ത മൂന്ന് പെണ്‍മക്കളോടും പഠനം പുനരാരംഭിക്കാന്‍ മനോജ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആഗ്രഹമായി കൊണ്ടുനടന്ന പോലീസ് ഉദ്യോഗമാണ് അവരുടെ ലക്ഷ്യം.

മനോജിന്റെ പിതാവ് അടുത്തിടെയാണ് ആസ്ത്മ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചത്. പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയതും സമ്പാദ്യവുമെല്ലാം ചിലവഴിക്കേണ്ടി വന്നു. പിതാവ് മരിക്കും മുമ്പ് ഈ ലോട്ടറി അടിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന ചിന്തയും അദ്ദേഹം പങ്കുവെക്കുന്നു.

add image

Latest


add image
add image
add image
add image
Top