logo

പൊതുജനങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്ന് ഹർജി; താൻ ആദ്യം ഫോൺ ഉപേക്ഷിക്കൂ എന്ന് പരാതിക്കാരനോട് കോടതി

News Desk | Updated on:   Sep  13,  2018  12:52 pm

ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെയെന്നായിരുന്നു കോടതിയുടെ ഉപദേശം.

ജബൽപൂർ: പൊതുജനങ്ങളുടെ മൊബൈല്‍ ഫോണുപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തമെന്ന ആവശ്യവുമായെത്തിയ ആളോട് ആദ്യം സ്വന്തം ഫോണുപയോഗം നിയന്ത്രിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശം. മൊബൈല്‍ ഫോണുപയോഗം കുട്ടികളിലും ഗര്‍ഭിണികളിലും മറ്റുള്ളവരിലും ഗുരുതരപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാൽ ഉപയോഗം നിയന്ത്രിക്കണമെന്ന പൊതുതാത്പര്യ ഹർജിയുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ച രാജേന്ദ്ര ദിവാനാനോടാണ് ഫോണ്‍ ഉപേക്ഷിക്കാൻ ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായുള്ള ബെഞ്ച് ആവശ്യപ്പെട്ടത്.

ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെയെന്നായിരുന്നു കോടതിയുടെ ഉപദേശം. അതിനു ശേഷം ഹര്‍ജിയിലാവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞ കോടതി തീരുമാനമറിയിക്കാന്‍ രാജേന്ദ്ര ദിവാന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top