logo

ജലന്ധർ ബിഷപ്പിന്റെ പീഡനം; കേസിലെ കാലതാമസം സ്വാഭാവികമാണെന്ന് കോട്ടയം എസ്‌പി

News Desk | Updated on:   Sep  13,  2018  11:52 am

ഇൗ മാസം 19ന്​ ജലന്ധർ ബിഷപ്പിനോട്​ നേരിട്ട്​ ഹാജരാകാൻ ആവശ്യപ്പെട്ടതായും എസ്‌പി വ്യക്തമാക്കി.

കോട്ടയം: ജലന്ധർ ബിഷപ്പ്​ ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ കാലതാമസം സ്വാഭാവികമാണെന്ന് ​കോട്ടയം എസ്​പി ഹരിശങ്കർ. കന്യാസ്​ത്രീയുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഇത്​ വിശദമായി പരിശോധിക്കുമെന്നും എസ്​പി അറിയിച്ചു. കേസിന്റെ നിലവിലെ പുരോഗതി കൂടി ഉൾപ്പെടുത്തി കോടതിയിൽ​ ​പുതിയ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കേസിലെ പുരോഗതി, കന്യാസ്​ത്രീകളുടെ സുരക്ഷ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കോടതിയെ ധരിപ്പിച്ചതായും എസ്‌പി പറഞ്ഞു.

ഇൗ മാസം 19ന്​ ജലന്ധർ ബിഷപ്പിനോട്​ നേരിട്ട്​ ഹാജരാകാൻ ആവശ്യപ്പെട്ടതായും എസ്‌പി വ്യക്തമാക്കി.

add image

Latest


add image
add image
add image
add image
Top