logo

കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപകൻ ചാവറയച്ചനല്ല, ആദ്യ കന്യാസ്ത്രീ വിധവയും അമ്മയുമായിരുന്നു; സഭാചരിത്രത്തിന് തിരുത്തലുമായി സിസ്റ്റർ സൂസിയുടെ പുസ്തകം

Arun Perumadathil | Updated on:   Sep  13,  2018  10:06 am

സഭ കടന്നുപോകുന്ന സമകാലിക പ്രതിസന്ധികളുടെ കൂടി സാഹചര്യത്തിൽ പുസ്തകത്തിന്റെ പ്രസക്തി വർധിക്കുന്നു.

തൃശൂർ: വി​ശു​ദ്ധ ചാ​വ​റ കു​ര്യാക്കോ​സ്​ ഏലി​യാ​സ്​ അ​ച്ച​ൻ കേ​ര​ള​ത്തി​ലെ ആ​ദ്യ ക്രി​സ്​​ത്യ​ൻ സ​ന്ന്യാ​സി​നി സ​ഭ​ സ്​​ഥാ​പി​ച്ചു​ എന്ന സഭാ ചരിത്രം തെറ്റാണെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ രചിച്ച പുസ്തകം പുറത്തിറങ്ങുന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ന്യാ​സ്​​ത്രീ​യാ​യ മ​ദ​ർ ഏ​ലീ​ശ്വ​യാ​ണ് സ​ഭാ​സ്​​ഥാ​പ​ക എന്ന് വ്യക്തമാക്കുന്ന സി​സ്​​റ്റ​ർ സൂ​സി കി​ണ​റ്റി​ങ്ങ​ലിന്റെ ‘മ​ദ​ർ ഏ​ലീ​ശ്വ: കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ന്യാ​സ്​​ത്രീ’ എ​ന്ന പു​സ്​​ത​കമാണ് കറൻറ്​ ബുക്​സ്​ പുറത്തിറക്കാനൊരുക്കുന്നത്.

കേരളത്തിലെ ക്രിസ്ത്യൻ സഭാ ചരിത്രത്തിൽ തന്നെ വലിയൊരു തിരുത്തിയെഴുത്തിയെഴുത്തിനാണ് പുസ്തകം ശ്രമിക്കുന്നുന്നത്. സഭ കടന്നുപോകുന്ന സമകാലിക പ്രതിസന്ധികളുടെ കൂടി സാഹചര്യത്തിൽ പുസ്തകത്തിന്റെ പ്രസക്തി വർധിക്കുന്നു. ആ​ദ്യ ക​ന്യാ​സ്​​ത്രീ വി​ധ​വ​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യി​രു​ന്നു എ​ന്ന് കൂ​ടി വ്യ​ക്ത​മാ​ക്കു​ന്ന പുസ്തകം ഏറെ ചർച്ചയാകുമെന്നുറപ്പാണ്.

പുസ്തകരചയിതാവായ സിസ്റ്റർ സൂസി തെ​രേ​സ്യ​ൻ കാ​ർ​മ​ലൈ​റ്റ്സ്​ സ​ഭാം​ഗ​മാ​ണ്. ഗ​ണി​ത​ശാ​സ്​​ത്ര​ത്തി​ലും ദൈ​വ​ശാ​സ്​​ത്ര​ത്തി​ലും ബി​രു​ദം നേ​ടി​യ അ​വ​ർ ഗ്രി​ഗ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ലൈ​ൻ​ഷ്യേ​റ്റ് ആ​ൻ​ഡ് ഡോ​ക്ട​റേ​റ്റും ക​ര​സ്​​ഥ​മാ​ക്കിയ സിസ്റ്റർ സൂസി ക്രി​സ്​​തു​സ​ഭാ ധ​ർ​മ​ശാ​സ്​​ത്ര​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ നി​ന്ന് ഡി​പ്ലോ​മയും കരസ്ഥമാക്കിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top