logo

വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രാഹുൽ ഗാന്ധി

News Desk | Updated on:   Sep  13,  2018  09:23 am

ലണ്ടനില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്‌ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്

ഡൽഹി : രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടുരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

വിജയ് മല്യ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണം. മന്ത്രി പദം ഒഴിഞ്ഞുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ലണ്ടനില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്‌ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്

add image

Latest


add image
add image
add image
add image
Top