logo

2007 മുതൽ നടത്തിയത് 33 കൊലപാതകങ്ങൾ; ഭോപ്പാലിൽ 'സീരിയൽ കില്ലർ' പിടിയിൽ

News Desk | Updated on:   Sep  13,  2018  08:52 am

തയ്യൽ കട നടത്തുന്ന ഇയാൾ 2018 ആഗസ്ത് വരെ നടത്തിയത് 33 കൊലപാതകങ്ങളാണ്

ഭോപ്പാൽ : രണ്ടായിരത്തി ഏഴുമുതൽ 2018 വരെ നിരപരാധികളായ 33 പേർ ഭോപ്പാലിൽ തുടർച്ചയായി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതിൽ എല്ലാവരും തന്നെ ട്രക്ക് ഡ്രൈവർമാരും അവരുടെ സഹായികളും. തുമ്പ് കിട്ടാത്ത കൊലപാതകത്തിന് പിന്നിലെ പ്രതിയെ അങ്ങനെ ഭോപ്പാൽ പോലീസ് അറസ്റ് ചെയ്തു. റെയ്സൻ ജില്ലയിലെ മന്ദിദീപിൽ വച്ചാണ് മദ്ധ്യവയസ്‌കനായ ഖമ്രാ എന്നയാളിനെ പോലീസ് പിടികൂടിയത്.

തയ്യൽ കട നടത്തുന്ന ഇയാൾ 2018 ആഗസ്ത് വരെ നടത്തിയത് 33 കൊലപാതകങ്ങളാണ്. ഇയാളുടെ പിന്നിൽ വലിയൊരു ഗുണ്ടാ സംഘവും ഉണ്ട്. ഹൈവേ വഴി സാധനങ്ങളുമായി പോകുന്ന ട്രക്കുകളിലെ ഡ്രൈവർമാരെയും സഹായികളെയും കൊലപ്പെടുത്തി ട്രക്കും സാധനങ്ങളും മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ എത്തിച്ചു വില്പന നടത്തും. ഇവരുടെ സഹായത്തിനായി മധ്യപ്രദേശിലും ഭോപ്പാലിലുമായി നിരവധി ലോക്കൽ ഗ്യാങ്ങുകളും ഉണ്ട്.

കൊല്ലപ്പെട്ടവരുടെ മൃതദേഹം യാത്രാമധ്യേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതിയെന്നും ഖമ്രാ പോലീസിനോട് പറഞ്ഞു.

add image

Latest


add image
add image
add image
add image
Top