logo

'ബിഷപ്പ് ഫ്രാങ്കോയ്ക്ക് സുന്ദരികളായ കന്യാസ്ത്രീകളുടെ മേൽ കഴുകൻ കണ്ണ്'; വത്തിക്കാന് നൽകിയ പരാതിയിൽ ഇരയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

News Desk | Updated on:   Sep  12,  2018  01:00 pm

രാഷ്ട്രീയ ബന്ധവും പണവും ഉപയോഗിച്ച് സംസ്ഥാനസർക്കാരിനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബിഷപ്പ് സ്വാധീനിച്ചിരിക്കുകയാണെന്ന ആരോപണവും കത്തിലുണ്ട്.

കോട്ടയം: 'ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മിഷനറീസ് ഓഫ് ജീസസിലെ സുന്ദരികളായ കന്യാസ്ത്രീകളുടെ മേൽ ഇപ്പോഴും കഴുകൻ കണ്ണാണ്. അവരെ ആകർഷിക്കാനും ദൗർബല്യങ്ങളെ മുതലെടുത്ത് ബലം പ്രയോഗിച്ച് കുടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കും' - ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീ വത്തിക്കാന് നൽകിയ പരാതിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. രാഷ്ട്രീയ ബന്ധവും പണവും ഉപയോഗിച്ച് സംസ്ഥാനസർക്കാരിനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബിഷപ്പ് സ്വാധീനിച്ചിരിക്കുകയാണെന്ന ആരോപണവും കത്തിലുണ്ട്.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജമ്പത്തിസ്ഥ ദ്വിക്വത്രോയ്ക്കാണ് കന്യാസ്ത്രീ സെപ്റ്റംബർ എട്ടാം തീയതി പരാതി നൽകിയത്. പോപ്പിനെയും വത്തിക്കാന്റെയും പ്രതിനിധി എന്ന നിലയ്ക്ക് വിഷയത്തിൽ അടിയന്തിരമായി ഇടപെടാനും കത്തിൽ ആവശ്യപ്പെടുന്നു. കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും വിഷയങ്ങളിൽ സഭ ഇരട്ടത്താപ്പാണ് കാണിക്കുന്നത് എന്ന് കത്തിൽ ആരോപിക്കുന്നു. തന്റെ അനുഭവപ്രകാരം സഭ കന്യാസ്ത്രീകളോട് രണ്ടാനമ്മ നയമാണ് കാണിക്കുന്നതെന്ന് കന്യാസ്ത്രീ കത്തിൽ വിശദീകരിക്കുന്നു.

നേരത്തെ ഭഗൽപൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ വഴി വത്തിക്കാൻ സ്ഥാനപതി കന്യാസ്ത്രീ പരാതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 28ന് ബെംഗളൂരുവിൽ നടന്ന സിബിസിഐ യോഗത്തിനിടെയാണ് ബിഷപ്പ് സ്ഥാനപതിക്ക് പരാതി കൈമാറിയത്. അഞ്ച് മാസം കഴിഞ്ഞും മറുപടിയൊന്നും ലഭിക്കാത്തതിനാൽ മെയ് പതിനാലാം തീയതി കന്യാസ്ത്രീ വത്തിക്കാനിലെ മൂന്നു കാര്യാലയങ്ങൾക്കുകൂടി പരാതികൾ അയച്ചിരുന്നു. എന്നാൽ ബിഷപ്പിനെതിരെ നടപടിയെടുക്കാൻ ഉന്നത സഭാ അധികാരികൾ തയ്യാറായില്ല.

add image

Latest


add image
add image
add image
add image
Top