logo

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ മലയാളി സോഫ്റ്റ്‌വേർ എൻജിനീയർ ബെംഗളുരുവിൽ അറസ്റ്റിൽ

Bengaluru Bureau | Updated on:   Sep  12,  2018  08:37 am

ഗുരുഗ്രാം സ്വദേശിയായ യുവതി കഴിഞ്ഞ വർഷമാണ് പ്രവീൺ ജോലി ചെയ്തിരുന്ന ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലിക്ക് ചേർന്നത്.

ബെംഗളുരു: സഹപ്രർത്തകയെ പീഡിപ്പിച്ച മലയാളി സോഫ്റ്റ്‌വേർ എൻജിനീയർ അറസ്റ്റിൽ. പ്രവീൺ ബാല എന്ന മലയാളി യുവാവാണ് അറസ്റ്റിലായത്. യുവതിയുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്ന് അറിയിച്ചശേഷം വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രവീൺ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എച്ച്എഎല്ലിനുസമീപം ദൊഡ്ഡനെഗുണ്ടിലായിരുന്നു സംഭവം.

ഗുരുഗ്രാം സ്വദേശിയായ യുവതി കഴിഞ്ഞ വർഷമാണ് പ്രവീൺ ജോലി ചെയ്തിരുന്ന ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലിക്ക് ചേർന്നത്. തുടർന്ന് സുഹൃത്തുക്കളായി മാറിയ ഇരുവരും ഒരുമിച്ചു താമസിക്കാൻ തുടങ്ങി. പിന്നീട് ഇരുവരും മറ്റൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.

ആറുമാസംമുമ്പ് അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഇരുവരും വേവ്വേറെ താമസം തുടങ്ങിയെങ്കിലും സുഹൃത്തുക്കളായി തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രവീൺ യുവതിയെ വിളിച്ച് പാഴ്‌സൽ വന്നിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് യുവതി പ്രവീണിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. പീഡനത്തിനിരയായതിനെത്തുടർന്ന് യുവതി എച്ച്എഎൽ. പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top