logo

ഒന്നര ലക്ഷത്തോളം സൈനികരുടെ എണ്ണം കുറക്കാനൊരുങ്ങി കരസേന; പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് സേനയെ നവീകരിക്കും

News Desk | Updated on:   Sep  12,  2018  07:55 am

നിലവിൽ സേവനം ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട് അംഗബലം കുറയ്ക്കാനായി സേന ആലോചിക്കുന്നില്ല.

ഒന്നര ലക്ഷത്തോളം സൈനികരുടെ എണ്ണം കുറച്ചുകൊണ്ട് പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സേനയെ നവീകരിക്കാൻ കരസേന ഒരുങ്ങുന്നു. ഒന്നരലക്ഷം സൈനികരെ കുറയ്ക്കുന്നത് വഴി 5000 കോടി മുതൽ 7000 കോടി രൂപ വരെ ലാഭിക്കാമെന്നും ഇൗ തുക ഉപയോഗിച്ച്​ ആയുധങ്ങൾ വാങ്ങാനാണ് കരസേന ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ സേവനം ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട് അംഗബലം കുറയ്ക്കാനായി സേന ആലോചിക്കുന്നില്ല. സേനയിൽ നിന്ന്​ പ്രതിവർഷം 60000 പേർ വിരമിക്കുന്നുണ്ട്​. ​ആളുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടാൽ രണ്ടു വർഷത്തേക്ക് കരസേനാ റിക്രൂട്ട്മെന്റുകൾ ഉണ്ടാകാനിടയില്ല.

നിലവിൽ കരസേനയുടെ ആകെ ബജറ്റിന്റെ 83 ശതമാനമായ 1.28 ലക്ഷം കോടി രൂപ ശമ്പളത്തിനും ദൈന്യംദിന പ്രവർത്തനങ്ങൾക്കും വേണ്ടിയാണ്​ ചെലവഴിക്കുന്നത്​. സൈനികരു​ടെ പെൻഷൻ തുക കൂടാതെയുള്ള കണക്കാണിത്​. ആകെ ബജറ്റിന്റെ 17 ശതമാനമായ 26826 കോടി രൂപയാണ്​ ആയുധങ്ങൾ വാങ്ങാനുൾപ്പെടെയുള്ള പ്രധാന ചെലവുകൾക്കായി​ ഉപയോഗിക്കുന്നത്​. എന്നാൽ ഒന്നരലക്ഷം പേരെ കുറക്കുന്നതിലൂടെ 7000 കോടി രൂപ വരെ പ്രധാന ചെലവിലേക്ക്​ കണ്ടെത്താമെന്നും ഇതുവഴി മൂലധന ബജറ്റ്​ 31826 കോടിക്കും 33826 കോടിക്കുമിടയിലേക്ക് ഉയരുമെന്നുമാണ് കണക്കുകൂട്ടൽ.

സേനയുടെ 68 ശതമാനം ഉപകരണങ്ങളും പഴക്കമേറിയതാണെന്ന്​ കഴിഞ്ഞ മാർച്ചിൽ കരസേനാ ഉപമേധാവി ലെഫ്​. ജനറൽ ശരത്​ ചന്ദ്​ പാർലമെന്ററി പാനൽ മുൻപാകെ അറിയിച്ചിരുന്നു. 24 ശതമാനം ആയുധങ്ങൾ മാത്രമാണ്​ നിലവിൽ ഉപയോഗത്തിലുള്ളവ. ഇവയിൽ എട്ടു ശതമാനം മാത്രമാണ്​ അത്യാധുനിക ഉപകരണങ്ങളെന്നും എത്രയും വേഗം​ സേനയെ ആധുനിക വത്​കരിക്കണമെന്നും അതിന്​ അനുവദിക്കുന്ന തുക അപര്യാപ്​തമാണെന്നും ശരത്​ ചന്ദ്​ പാർലമെന്ററി പാനലിനെ അറിയിച്ചിരുന്നു.

add image

Latest


add image
add image
add image
add image
Top