logo

പ്രാഥമിക ആവശ്യത്തിനായി പുറത്തുപോയപ്പോൾ ബലാൽത്സംഗത്തിനിരയായി; യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു

News Desk | Updated on:   Sep  11,  2018  11:23 pm

പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ ലൈംഗിക ബലാൽത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പ്രാഥമിക കൃത്യങ്ങൾക്കായി വീടിന് പുറത്തേക്ക് പോയ പെൺകുട്ടിയെ രണ്ടു പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

ഇതുമൂലം ഉണ്ടായ മാനസിക പ്രശ്നത്തെ തുടർന്ന് തിങ്കളാഴ്ച പെൺകുട്ടി മണ്ണെണ്ണ ശരീരത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ഗുരുതര പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവുമായി ബന്ധപ്പെട്ട് രണ്ടു അറസ്റ്റ് ചെയ്തു.

add image

Latest


add image
add image
add image
add image
Top