logo

57 മരണം; തെലങ്കാനയിലേത് രാജ്യത്തെ ഏറ്റവും കൂടുതൽ മരണസംഖ്യ ഉണ്ടായ ബസ് അപകടം

News Desk | Updated on:   Sep  11,  2018  11:05 pm

കൊണ്ടഗട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

ഹൈദരാബാദ്: തെലങ്കാനയിലെ കൊണ്ടഗട്ടിൽ ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 57 ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ മരണസംഖ്യ ഉണ്ടായ ബസ് അപകടമാണിത്. നിരവധിപേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ഹൈദരാബാദിലും കരിംനഗറിലുമുള്ള ആശുപത്രികളിലേക്കു മാറ്റി.

കൊണ്ടഗട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 88 യാത്രക്കാരാണ് തെലങ്കാന സർക്കാരിന്റെ(ടിഎസ്ആർടിസി) ജഗത്യാൽ ഡിപ്പോയുടെ ബസിൽ ഉണ്ടായിരുന്നത്. സന്നിവാരംപേട്ടിൽ ഡ്രൈവറുടെ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് മുപ്പതടി താഴ്ചയിൽ മലയടിവാരത്തിലേക്കു മറിയുകയായിരുന്നു. വേഗത്തിൽ വന്ന ബസിന്റെ ഡ്രൈവർ ശ്രീനിവാസ് റോഡിലെ സ്പീഡ് ബ്രേക്കർ കാണാതെ പോയതാണ് ബസ് നിയന്ത്രണം വിടാൻ ഇടയാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. സ്പീഡ് ബ്രേക്കറിൽ കയറി പാളിയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നും പറയപ്പെടുന്നു. മരിച്ചവരിൽ ഏറെയും നാൽപതിനു മേൽ പ്രായമുളളവരാണ്. ഇതിൽ 45 പേരെ തിരിച്ചറിഞ്ഞു.

അപകടത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.

add image

Latest


add image
add image
add image
add image
Top