logo

'കന്യാസ്ത്രീകളുടെ സമരം പിശാചിന്റെ ഗൂഢപദ്ധതി'; വിശ്വാസി ഗ്രൂപ്പുകളിൽ ഇരയ്‌ക്കെതിരായ അധിക്ഷേപ സന്ദേശങ്ങൾ പ്രചരിക്കുന്നു

Special Correspondent | Updated on:   Sep  11,  2018  12:54 pm

ബിഷപ്പിനെ നിരപരാധിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള നുണപ്രചാരണങ്ങൾക്കും യാതൊരു കുറവുമില്ല.

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ചുള്ള സന്ദേശങ്ങൾ വിശ്വാസി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. വാട്ട്സ് ആപ്പ്, ഫേസ്ബുക് എന്നിവയിലെ പ്രാർത്ഥനാ ഗ്രൂപ്പുകൾ, വിശ്വാസി കൂട്ടായ്മകൾ എന്നിവയിലൂടെയാണ് ഇത്തരം അധിക്ഷേപ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ചില സന്ദേശങ്ങൾക്കടിയിൽ അവ തയ്യാറാക്കിയ ആളുകളുടെ പേരുകൾ കാണാമെങ്കിലും ഭൂരിഭാഗവും ഫോർവേർഡ് ചെയ്യപ്പെട്ടുവരുന്ന അജ്ഞാത നിർമിതികളാണ്.

'ഉപവാസവുമായി ബന്ധപ്പെട്ട് വിശ്വാസികൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്' എന്ന് ആരംഭിക്കുന്ന സന്ദേശമാണ് ഏറ്റവും വൈറൽ. കത്തോലിക്കാ സഭയേയും, പരിശുദ്ധ കൂദാശകളേയും പൗരോഹിത്യത്തെയും, തകർക്കാനുള്ള പിശാചിന്റെ ഗൂഢ പദ്ധതിയിലെ അംഗങ്ങളായി, ഇരകളും കുടുംബാഗങ്ങളും അനുകൂല വാദികളും മാറിയതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഈ സന്ദേശത്തിൽ പറയുന്നത്. സ്ത്രീകളെ കന്യാസ്ത്രീകൾ കുമ്പസാരിപ്പിക്കണമെന്നും കന്യാസ്ത്രീയ്ക്ക് പൗരോഹിത്വം നല്കണമെന്നുമുള്ള പ്ലക്കാർഡുകൾ സമരപ്പന്തലിലുണ്ടെന്നും ഇവയൊന്നും പീഡനവുമായി ബന്ധപ്പെട്ടവയല്ലെന്നും സന്ദേശത്തിൽ പറയുന്നു. ഇതെല്ലാം സഭയെ തകർക്കാനുള്ള പിശാചിന്റെ പദ്ധതികളാണെന്നാണ് സന്ദേശത്തിൽ അധിക്ഷേപിക്കുന്നത്.

ഇരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന പിസി ജോർജിന്റെ പ്രസ്താവനകളും വിശദമായ ചോദ്യം ചെയ്യലിൽ ഫ്രാങ്കോയുടെ നിരപരാധിത്വം കേരളാ പൊലീസിന് ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നതുമടക്കം പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുംവിധം അധിക്ഷേപ പ്രചാരണങ്ങൾ കൊഴുക്കുകയാണ്. ബിഷപ്പിനെ നിരപരാധിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള നുണപ്രചാരണങ്ങൾക്കും യാതൊരു കുറവുമില്ല. മത ചാനലുകളിലൂടെ ബിഷപ്പ് ഫ്രാങ്കോ നേരത്തെ നൽകിയ സാരോപദേശങ്ങളും മത സന്ദേശങ്ങളും എല്ലാം വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് പീശേപ്പിനനുകൂലമായ തരംഗം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

add image

Latest


add image
add image
add image
add image
Top