logo

കന്യാസ്ത്രീക്കെതിരായ അധിക്ഷേപം; പിസി ജോർജിനെതിരെ പൊലീസ് നടപടി തുടങ്ങി

News Desk | Updated on:   Sep  11,  2018  11:45 am

കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയാലുടൻ ജോർജിനെതിരെ പൊലീസിന് കടുത്ത നടപടികൾ സ്വീകരിക്കാൻ കഴിയും.

കുറവിലങ്ങാട്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പിസി ജോർജ് എംഎൽഎക്കെതിരെ പൊലീസ് നടപടി തുടങ്ങി. കുറവിലങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താൻ കുറവിലങ്ങാട്ടെ മഠത്തിലെത്തി. എന്നാൽ, മൊഴി നൽകാൻ കന്യാസ്ത്രീ അസൗകര്യം അറിയിച്ച സാഹചര്യത്തിൽ പൊലീസ് സംഘം മടങ്ങി.

പിസി ജോർജിന്‍റെ മോശം പരാമർശം കന്യാസ്ത്രീക്ക് വലിയ മാനസിക പ്രയാസത്തിന് വഴിവെച്ചിരുന്നു. ഇതിൽ നിന്ന് കന്യാസ്ത്രീ ഇതുവരെ മോചിതയായിട്ടില്ല. ഇതും ഇന്ന് കന്യാസ്ത്രീ മൊഴി നൽകാതിരിക്കാൻ കാരണമായി. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയാലുടൻ ജോർജിനെതിരെ പൊലീസിന് കടുത്ത നടപടികൾ സ്വീകരിക്കാൻ കഴിയും.

add image

Latest


add image
add image
add image
add image
Top