logo

പാരിസിൽ അഫ്‌ഗാൻ പൗരന്റെ കത്തിയാക്രമണം; ബ്രിട്ടീഷ് വിനോദസഞ്ചാരിയടക്കം ഏഴു പേർക്ക് പരിക്ക്

News Desk | Updated on:   Sep  10,  2018  11:20 am

കത്തിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് അക്രമി ആക്രമണം നടത്തിയത്.

പാരിസ്: യാതൊരു പ്രകോപനവുമില്ലാതെ അഫ്‌ഗാൻ പൗരൻ നടത്തിയ കത്തിയാക്രമണത്തിൽ ബ്രിട്ടീഷ് വിനോദസഞ്ചാരിയടക്കം ഏഴു പേർക്ക് പരിക്ക്. പാരിസിലെ വടക്ക് കിഴക്കൻ പ്രദേശത്തെ കനാലിന്‍റെ തീരത്ത് പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് പൗരന്റെ നെഞ്ചിലാണ് കുത്തേറ്റത്.

കത്തിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് അക്രമി ആക്രമണം നടത്തിയത്. ദണ്ഡ് വീശി പിന്തുടർന്ന് അക്രമി കത്തി കൊണ്ട് ആളുകളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കൂടുതൽ ആളുകളെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ സുരക്ഷാ സേന കീഴ്‌പ്പെട്ടുത്തുകയായിരുന്നു. പാരീസിൽ സമാനമായ കത്തിയാക്രമണങ്ങൾ വർധിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top