logo

ഫ്രാങ്കോ മുളക്കലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകരുതെന്ന് കെഎൽസിഎ; കത്തോലിക്കാ മെത്രാന്മാരുടെ സമിതിക്ക് കത്ത് നൽകി

News Desk | Updated on:   Sep  10,  2018  08:32 am

സമാന ആവശ്യം ചൂണ്ടിക്കാട്ടി കെഎൽസിഎ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജമ്പത്തിസ്ഥ ദ്വിക്വത്രോയ്ക്കും കത്ത് നൽകിയിട്ടുണ്ട്.

എറണാകുളം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വിശ്വാസി സമൂഹത്തിൽ നിന്നും എതിർപ്പുകൾ ശക്തമാകുന്നു. ഫ്രാങ്കോ മുലക്കലിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈകരുതെന്ന് അഭ്യർത്ഥിച്ച് കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി (കെഎൽസിഎ) കത്തോലിക്കാ മെത്രാന്മാരുടെ അഖിലേന്ത്യാ സമിതിയായ സിസിബിഐക്ക് കത്ത് നൽകി. സിസിബിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രെഷ്യസിനാണ് കത്ത് നൽകിയിരിക്കുന്നത്.

ഫ്രാങ്കോ മുളക്കലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം മൂലം കത്തോലിക്കാ സഭ പൊതു സമൂഹത്തിൽ നിന്നും അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടി മെത്രാൻ സമിതി കൈക്കൊള്ളണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സമാന ആവശ്യം ചൂണ്ടിക്കാട്ടി കെഎൽസിഎ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജമ്പത്തിസ്ഥ ദ്വിക്വത്രോയ്ക്കും കത്ത് നൽകിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top