logo

കന്യാസ്ത്രീയുടെ ദുരൂഹമരണത്തിൽ തുമ്പില്ലാതെ പൊലീസ്; ശാസ്ത്രീയ പരിശോധനാഫലങ്ങൾ നിർണായകമാകും

News Desk | Updated on:   Sep  09,  2018  04:58 pm

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുന്ന​ പോസ്റ്റ്മാർട്ടം പരിശോധനയുടെ റിപ്പോർട്ടും കോൺവെന്റിലും കിണറിനുസമീപത്തുനിന്നും കണ്ടെടുത്ത രക്തക്കറയുടേതടക്കമുള്ള പരിശോധനാ ഫലങ്ങളും വ്യക്തമായ സൂചന നൽകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പത്തനാപുരം: മൗണ്ട് താബോര്‍ ദയറയിലെ കന്യാസ്ത്രീയെ കോണ്‍വൻറിലെ കന്യാസ്ത്രീ സിസ്​റ്റർ സൂസമ്മയുടെ ദുരൂഹമരണത്തിൽ പൊലീസ് ആശയക്കുഴപ്പത്തിൽ. കിണറിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ രണ്ടു കൈത്തണ്ടകളിലും മുറിവുകളുണ്ട്. കൂടാതെ തലമുടി മുറിച്ച നിലയിലുമാണ്. മുറിയിലും കെട്ടിടത്തിന്റെ സമീപത്തും മൃതദേഹം കണ്ട കിണറിന്റെ തൂണുകളിലും രക്തക്കറകളുമുണ്ട്​. പ്രാഥമിക പരിശോധന നടത്തിയ പൊലീസിന് എന്താണ് സംഭവിച്ചത് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന തെളിവുകൾ. കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുന്ന​ പോസ്റ്റ്മാർട്ടം പരിശോധനയുടെ റിപ്പോർട്ടും കോൺവെന്റിലും കിണറിനുസമീപത്തുനിന്നും കണ്ടെടുത്ത രക്തക്കറയുടേതടക്കമുള്ള പരിശോധനാ ഫലങ്ങളും വ്യക്തമായ സൂചന നൽകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസ് രെജിസ്റ്റർ ചെയ്ത് കൊലപാതക സാധ്യതയുൾപ്പെടെ പരിശോധിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തനാപുരം സിഐയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. നിരവധി അസുഖങ്ങൾ മൂലം അവശതയനുഭവിച്ചിരുന്ന സിസ്റ്റർ സൂസമ്മ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോൺവെന്റ് അധികൃതരുടെ വിശദീകരണം.

add image

Latest


add image
add image
add image
add image
Top