logo

'സുപ്രീംകോടതി നമ്മുടേത്'; അയോധ്യയിൽ രാമക്ഷേത്ര നിർമാണം നടത്തുമെന്ന് ഉത്തർപ്രദേശ് മന്ത്രി

News Desk | Updated on:   Sep  09,  2018  04:14 pm

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും രാമക്ഷേത്രം മുഖ്യവിഷയമാക്കാനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നതെന്ന രാഷ്ട്രീയ നിരീക്ഷണങ്ങൾക്കിടയിലാണ് ബിഹാരിയുടെ പ്രസ്താവന.

ഭഹാറിച്ച്: അയോധ്യ കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ഉത്തർപ്രദേശ് സഹകരണവകുപ്പ് മന്ത്രിയുമായ മുകുത് ബിഹാരി. സുപ്രീംകോടതിയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും 'നമ്മുടേതാണെന്നും' അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നുമാണ് ബിഹാരിയുടെ പ്രസ്താവന. ഭഹാറിച്ച്​ ജില്ലയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കു​​​കയായിരുന്നു ബിഹാരി.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും രാമക്ഷേത്രം മുഖ്യവിഷയമാക്കാനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നതെന്ന രാഷ്ട്രീയ നിരീക്ഷണങ്ങൾക്കിടയിലാണ് ബിഹാരിയുടെ പ്രസ്താവന. ഈയിടെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

add image

Latest


add image
add image
add image
add image
Top