logo

എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിനെ കാണാതായ സംഭവത്തിൽ ദുരൂഹത; ഉപേക്ഷിക്കപ്പെട്ട കാറിൽ രക്തക്കറയും കത്തിയും

News Desk | Updated on:   Sep  09,  2018  01:23 pm

ബു​ധ​നാ​ഴ്​​ച രാ​ത്രി​ 7.30ന്​ ​ക​മ​ലാ​മി​ൽ​സ്​ സ​മു​ച്ച​യ​ത്തി​ലെ ഒാ​ഫി​സി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ സി​ദ്ധാ​ർ​ഥി​നെ പി​ന്നീ​ട്​ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

മും​ബൈ: എ​ച്ച്ഡിഎ​ഫ്​സി ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ സി​ദ്ധാ​ർ​ഥ്​ സം​ഘ്​​വി​യു​ടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ ബുധനാഴ്ചമുതൽ കാ​ണാ​താ​യ സംഘ്‌വിയുടെ കാർ ന​വി മും​ബൈ​യി​ലെ ഐരോളി സെക്ടർ 11ൽ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി. കാറിന്റെ പിൻസീറ്റിൽ നിന്നും ര​ക്ത​ക്ക​റ​യും ക​ത്തി​യും പൊ​ലീ​സ്​ ക​ണ്ടെ​ത്തിയതായാണ് റിപ്പോർട്ടുകൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറാവുന്നില്ല

ബു​ധ​നാ​ഴ്​​ച രാ​ത്രി​ 7.30ന്​ ​ക​മ​ലാ​മി​ൽ​സ്​ സ​മു​ച്ച​യ​ത്തി​ലെ ഒാ​ഫി​സി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ സി​ദ്ധാ​ർ​ഥി​നെ പി​ന്നീ​ട്​ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. 7.30ഒാ​ടെ മൊ​ബൈ​ൽ സ്വി​ച്ച്​ ഒാ​ഫ്​ ആ​യി. മ​ല​ബാ​ർ ഹി​ല്ലി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​ദ്ധാ​ർ​ഥി​നെ ക​ണ്ടെ​ത്ത​ലാ​ണ്​ പ്ര​ഥ​മ ദൗ​ത്യ​മെ​ന്ന്​ എ​ൻ.​എം. ജോ​ഷി​മാ​ർ​ഗ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ പ​ണ്ഡി​റ്റ്​ തോ​റാ​ട്ട്​ പ​റ​ഞ്ഞു.

add image

Latest


add image
add image
add image
add image
Top