logo

ക​ശ്​​മീ​രി​ലെ അനാഥാലയത്തിൽ കുട്ടികൾക്ക് ലൈംഗിക പീഡനം; മലയാളി പാസ്റ്റർ അറസ്റ്റിൽ

News Desk | Updated on:   Sep  09,  2018  08:42 am

എ​ട്ട്​ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 21 കു​ട്ടി​ക​ളെ​യാ​ണ് അനാഥാലയത്തിൽ​ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.

ക​ശ്​​മീർ: കത്വ ജില്ലയിലെ അനാഥാലയത്തിലെ അന്തേവാസികളായ കു​ട്ടി​ക​ളെ ലൈംഗികമായി പീ​ഡി​പ്പി​ച്ച സംഭവത്തിൽ സ്ഥാപനം ന​ട​ത്തി​പ്പു​കാ​ര​നാ​യ മ​ല​യാ​ളി പാസ്റ്റർ ആ​ൻ​റ​ണി തോ​മ​സ്​ അ​റ​സ്​​റ്റി​ൽ. ഇയാൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. സ്​​ഥാ​പ​ന​ത്തി​ന്​ അം​ഗീ​കാ​ര​മു​ണ്ടാ​യി​രു​ന്നി​ല്ലെന്ന് പൊലീസ് അറിയിച്ചു. ജ​മ്മു, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​​ കു​ട്ടി​കളാണ് ഇവിടെ ഉണ്ടായിരുന്നത്.

എ​ട്ട്​ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 21 കു​ട്ടി​ക​ളെ​യാ​ണ് അനാഥാലയത്തിൽ​ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.5​ മു​ത​ൽ 16 വ​യ​സ്സ്​ വ​രെ​യു​ള്ളവരാണ് കുട്ടികൾ. ഇതിൽ 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നാ​രി നി​കേ​ത​നി​ലെ ബാ​ൽ ആ​ശ്ര​മ​ത്തി​ലേ​ക്ക്​ മാ​റ്റി​യ​താ​യി സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ശ്രീ​ധ​ർ പാ​ട്ടീ​ൽ പ​റ​ഞ്ഞു. ര​ണ്ട്​ കു​ട്ടി​ക​ൾ ജ​ന്മ​നാ​ടാ​യ പ​ഞ്ചാ​ബി​ലെ പ​ഠാ​ൻ​കോ​ട്ടി​ലേ​ക്ക്​ പോ​യി​രു​ന്നു.

ഒ​രു എ​ൻജി​ഒ​യു​ടെ പേരിലാണ്​ വ​ർ​ഷ​ങ്ങ​ളാ​യി സ്​​ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അനാഥാലയത്തിന്റെ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​ൻ​റ​ണി തോ​മ​സി​ന്​ ക​ഴി​ഞ്ഞി​ല്ല. ഇയാളുടെ ഭാര്യയും ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ഭാര്യ നാട്ടിലിലേക്ക് പോവുകയായിരുന്നത്രെ.

ഇതി​നി​ടെ പാസ്റ്റർക്കെതിരെ കർശന ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ രാ​ഷ്​​ട്രീ​യ ബ​ജ്​​റം​ഗ്​​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ജ​മ്മു പ്ര​സ്​​ക്ല​ബി​ന്​ മു​ന്നി​ൽ പ്ര​ക​ട​നം ന​ട​ത്തി പു​രോ​ഹി​ത​​െൻറ കോ​ലം ക​ത്തി​ച്ചു.

add image

Latest


add image
add image
add image
add image
Top