logo

പിസി ജോർജിനെതിരെ പൊലീസിലും വനിതാകമ്മീഷനിലും സ്പീക്കർക്കും പരാതി നൽകുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരൻ

News Desk | Updated on:   Sep  08,  2018  09:35 pm

എംഎൽഎയുടെ പരാമർശം മാനസികമായി ആഘാതമുണ്ടാക്കിയ സാഹചര്യത്തിൽ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയെന്നും സഹോദരൻ പറഞ്ഞു.

കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോർജ് എംഎൽഎക്കെതിരെ പൊലീസിലും വനിത കമീഷനിലും നിയമസഭ സ്പീക്കർക്കും പരാതി പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ സഹോദരൻ അറിയിച്ചു. എംഎൽഎയുടെ പരാമർശം മാനസികമായി ആഘാതമുണ്ടാക്കിയ സാഹചര്യത്തിൽ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയെന്നും സഹോദരൻ പറഞ്ഞു.

ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീയെന്നായിരുന്നു പിസി. ജോർജി​ന്റെ പ്രസ്​താവന. ഇരയ്ക്കുവേണ്ടി സമരം നടത്തുന്നവരെയും പിസി ജോർജ് അധിക്ഷേപിച്ചിരുന്നു.

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിപ്പെട്ടതു മുതൽ കന്യാസ്ത്രീകൾ കൂടുതൽ മാനസിക പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് കന്യാസ്ത്രീയുടെ സഹോദരൻ വ്യക്തമാക്കി. മാനുഷികവികാരമോ മനുഷ്യത്വമോ ഇല്ലാതെയാണ് പിസി ജോർജ് ഇരക്കെതിരെ പരാമർശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ജനപ്രതിനിധി ഇങ്ങനെ പറയുന്നത് ശരിയാണോ എന്നു ചിന്തിക്കണമെന്നും സഹോദരൻ ചോദിക്കുന്നു.

add image

Latest


add image
add image
add image
add image
Top