logo

മഹാരാഷ്ട്രയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപയിലേക്ക്; ഈ വർഷം 100 രൂപ കടക്കുമെന്ന് സൂചന

Jiya Sujan | Updated on:   Sep  08,  2018  11:59 am

മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോൾ ലിറ്ററിന് 89 രൂപ 24 പൈസയാണ് വില.

മുംബൈ: രാജ്യത്തെ ഇന്ധന വില വീണ്ടും വർധിച്ചു. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകാതിരിക്കുകയും നിലവിലെ വിപണി സാഹചര്യമടക്കം തുടരുകയും ചെയ്‌താൽ പെട്രോൾ വില ഈ വർഷം തന്നെ 100 രൂപ കടക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപയിലേക്ക് നീങ്ങുകയാണ്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 87 രൂപ 48 പൈസയാണ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോൾ ലിറ്ററിന് 89 രൂപ 24 പൈസയാണ് വില. പെട്രോളിന്​ 40 പൈസയാണ് ഇന്ന് കേരളത്തിൽ വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 83 രൂപ 70 പൈസയാണ് വില.

എക്​സൈസ്​ തീരുവ കുറച്ച്​ പെട്രോൾ-ഡീസൽ വില വർധനവിനെ തടയില്ലെന്ന്​ കഴിഞ്ഞ ദിവസം ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അറിയിച്ചിരുന്നു. നിലവിൽ 19.48 രൂപ പെട്രോളിനും 15.33 രൂപ ഡീസലിനും കേന്ദ്രം നികുതി ചുമത്തുന്നുണ്ട്​. ഇതിന്​ പുറമേ സംസ്ഥാനങ്ങൾ വാറ്റ്​ നികുതിയും ഇന്ധന വിൽപനക്ക്​ മേൽ ഇൗടാക്കുന്നുണ്ട്​. അന്താരാഷ്‌ട്ര വിപണിയിലെ ഇന്ധനവില വർധനവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നു എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഇന്ധന വിലവർധനവിൽ ഇടപെടാതിരിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നയം എന്നതുകൂടിയാണ് അരുൺ ജെയ്റ്റ്‌ലിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇതോടെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കൂടി ഇന്ധനവിലവർധന പ്രധാന വിഷയമാകുമെന്നുറപ്പ്.

add image

Latest


add image
add image
add image
add image
Top