logo

ട്രോളുകൾക്ക് കർശന വിലക്കുമായി സൗദി അറേബ്യ; ശിക്ഷ അഞ്ച് വർഷം തടവും അഞ്ച് കോടി രൂപ പിഴയും

News Desk | Updated on:   Sep  08,  2018  08:14 am

ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിൽ അറിയിക്കാൻ പൊതുജനങ്ങൾ സന്നദ്ധമാകണമെന്നും ഒദ്യോഗികവൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

റിയാദ്: സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകൾ പോസ്റ്റ് ചെയ്യുന്നതിനും അവ ഷെയർ ചെയ്യുന്നതിനും കർശന വിലക്കേർപ്പെടുത്തി സൗദി അറേബ്യ. നിയമം ലംഘിച്ചാൽ അഞ്ചുവർഷം വരെ തടവും 30 ലക്ഷം റിയാൽ (ഏകദേശം 5.76 കോടി ഇന്ത്യൻ രൂപ) പിഴയും ശിക്ഷയായി ലഭിക്കും. പരിഹസിക്കുക, പ്രകോപനം ഉണ്ടാക്കുക, ശല്യപ്പെടുത്തുക, മതവിമർശനം, ധാർമികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങൾ, തെറ്റിദ്ധാരണയുളവാക്കുന്ന പോസ്റ്റുകൾ, ആക്ഷേപഹാസ്യം തുടങ്ങിയവയെല്ലാം ട്രോളുമായി ബന്ധപ്പെട്ട നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനാണ് ട്രോളുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന വിശദീകരണം. ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും സാമൂഹികമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഈസാഹചര്യത്തിലാണ് ഫെയ്‌സ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിൽ അറിയിക്കാൻ പൊതുജനങ്ങൾ സന്നദ്ധമാകണമെന്നും ഒദ്യോഗികവൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top