logo

'ദിവ്യാത്ഭുത പാസ്റ്റർക്ക്' ചർച്ചിന് മുന്നിൽ വച്ച് വെടിയേറ്റു; ദൈവാത്ഭുതത്താൽ വെടിയുണ്ട ദേഹത്ത് കയറിയില്ലത്രേ!

News Desk | Updated on:   Sep  07,  2018  02:48 pm

നൈജീരിയയിൽ ദിവ്യാത്ഭുത - രോഗശാന്തി പ്രവർത്തനങ്ങളിലൂടെ പേരെടുത്ത പുതിയ തലമുറ പാസ്റ്റർമാരിൽ പ്രമുഖനാണ് എലിജ.

നൈജീരിയ: പാസ്റ്റർക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റുവെന്നും എന്നാൽ വസ്ത്രങ്ങൾ തുളച്ച വെടിയുണ്ട ദൈവാത്ഭുതത്താൽ ശരീരത്തിൽ കയറിയില്ലെന്നും പ്രചാരണം. അനാംബ്രയുടെ തലസ്ഥാനമായ ഓകയിൽ നിന്നാണ് വാർത്ത. 'ദിവ്യാത്ഭുത പാസ്റ്റർ' എന്നറിയപ്പെടുന്ന ഡേവിഡ് എലിജ ചിഡിബെർ ആണ് 'കഥാനായകൻ'. ഇദ്ദേഹം സ്ഥാപിച്ച ഗ്രേസ് ആൻഡ് പവർ ഡിവൈൻ പ്രൊഫെറ്റിക് മിനിസ്ടറി ചർച്ചിന് മുന്നിൽ വച്ചായിരുന്നു സംഭവം.

നൈജീരിയയിൽ ദിവ്യാത്ഭുത - രോഗശാന്തി പ്രവർത്തനങ്ങളിലൂടെ പേരെടുത്ത പുതിയ തലമുറ പാസ്റ്റർമാരിൽ പ്രമുഖനാണ് എലിജ. ചർച്ചിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാനായി പാസ്റ്റർ എലിജ കാറിൽ വന്നിറങ്ങവേയാണ് അക്രമം എന്നാണ് റിപ്പോർട്ടുകൾ. ഈ സമയം വിശ്വാസികൾ ചർച്ചിനാകാത്തതായിരുന്നുവത്രേ. വെടിശബ്ദം കേട്ട് വിശ്വാസികൾ പുറത്ത് വന്ന് നോക്കിയപ്പോൾ കാറിന്റെ ചില്ലുകൾ തകർന്നതായും പാസ്റ്ററുടെ കുപ്പായത്തിൽ മാത്രം വെടിയുണ്ടകൾ കയറി, സീറ്റിൽ കിടക്കുന്ന നിലയിലുമായിരുന്നത്രെ. ദൈവാത്ഭുതപ്രക്രിയയാൾ ബുള്ളറ്റ് ശരീരത്തിൽ കയറിയില്ലെന്ന് പറഞ്ഞുകൊണ്ട് ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

അക്രമിസംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത സംഘം അഞ്ച് മില്യൺ നൈജീരിയൻ നൈറ നൽകണമെന്ന് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു മില്യൺ നൈറ നൽകാൻ പാസ്റ്റർ തയ്യാറായിരുന്നുള്ളൂ. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് ചർച്ചിന്റെ ഭാഗത്തുനിന്നും പ്രചരിക്കുന്ന വർത്തമാനം.

add image

Latest


add image
add image
add image
add image
Top