logo

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്നയാളെ ബംഗളുരുവിൽ ആൾക്കൂട്ടം ആക്രമിച്ചു

Bengaluru Bureau | Updated on:   Sep  07,  2018  12:36 pm

അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാൾ തന്നെ എടുത്ത വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബംഗളുരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന്​ ആരോപിച്ച്​ മാനസിക വെല്ലുവിളി നേരിടുന്നയാളെ ബംഗളൂരുവിൽ ആൾക്കൂട്ടം ആക്രമിച്ചു. വൈറ്റ് ഫീൽഡിലാണ് സംഭവം. ഒഡീഷ സ്വദേശിയാണ് ആൾക്കൂട്ടത്തിന്റെ അക്രമത്തിനിരയായത്.

വൈറ്റ്ഫീൽഡിലെത്തിയ ഇയാളെ പ്രദേശവാസികൾ ചേർന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നില്ലെന്നും നാടകം കളിക്കുകയാണെന്നും ആരോപിച്ചായിരുന്നു മർദനം. അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാൾ തന്നെ എടുത്ത വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ അക്രമികളിലൊരാൾ ഇയാളോട് ഹിന്ദിയിൽ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്നതും വ്യക്തമാണ്.

സംഭവമറിഞ്ഞ് എത്തിയ​ പൊലീസാണ്​ ഇയാളെ രക്ഷിച്ചത്​. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. പ്രദേശവാസികളായ നാലുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്തിട്ടുണ്ട്.

Video courtesy: NDTV

add image

Latest


add image
add image
add image
add image
Top