logo

ദൈവപ്രീതിയ്ക്ക് വേണ്ടി കുടുംബത്തോടെ 45 ദിവസത്തെ ഉപവാസം; 15കാരന് ദാരുണാന്ത്യം

News Desk | Updated on:   Sep  07,  2018  12:13 pm

ജൂലൈ 19 മുതലാണ് കുടുംബം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഉപവാസം ആരംഭിച്ചത്

നാല്പത് ദിവസത്തെ ഉപവാസത്തിനൊടുവിൽ മകൻ മരിക്കാനിടയായ സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ റീഡ്ബര്‍ഗിലാമിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 15 വയസ്സുകാരനാണ് മരിച്ചത്. ദമ്പതികളുടെ 11 വയസ്സായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ദൈവപ്രീതി ലഭിക്കാനും സമ്പത്തും ഐശ്വര്യവും ലഭിക്കാനും വേണ്ടിയാണ് വിസ്‌കോണ്‍സിനിലെ അച്ഛനും അമ്മയും മക്കളും അടങ്ങുന്ന നാലംഗ കുടുംബം 45 ദിവസം ഉപവാസം തുടങ്ങിയത്.

ജൂലൈ 19 മുതലാണ് കുടുംബം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഉപവാസം ആരംഭിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കുട്ടികൾ അബോധാവസ്ഥയിൽ ആകുകയും വിശപ്പ് സഹിക്കാനാകാതെ മുത്ത മകൻ മരിക്കുകയുമായിരുന്നു. തുടർന്ന് പിതാവ് കെഹിന്ദ് ഒമോസിബി പൊലീസ് സ്റ്റേഷനിലെത്തി മകന്റെ മരണവിവരം അറിയിച്ചു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അവശനിലയിലായ ഭാര്യയേയും 11 വയസുള്ള കുട്ടിയേയും വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇരുവരെയും മാഡിസനിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ആശുപത്രിയിൽ എത്തിച്ചിട്ടും 'അമ്മ ടൈറ്റിലായോ ഭക്ഷണമോ ശരീരത്തിലേക്ക് മരുന്നോ എത്തിക്കുന്നത് തടഞ്ഞു. ഇവരെ പിന്നീട്‌ സോക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി. 37 വർഷം തടവ് കിട്ടേണ്ട കുറ്റമാണ് ഇവർ രണ്ടുപേരും ചെയ്തതെന്ന് വിസ്കോൺസിൻ സ്റ്റേറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ദൈവ പ്രീതി നേടുന്നതിനുവേണ്ടിയാണ് ഉപവസം അനുഷ്ഠിച്ചതെന്ന് മാതാപിതാക്കൾ പൊലീസിൽ മൊഴി നൽ‌കിട്ടുണ്ട്. അതേ സമയം കുട്ടികളെ നിർബന്ധിച്ച് ഉപവാസം അനുഷ്ഠിക്കാൻ പ്രേരിപ്പിച്ചതാണോ എന്ന് അന്വേഷിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി.

add image

Latest


add image
add image
add image
add image
Top