logo

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കൽ രാഷ്ട്രീയ വിഷയമാകുന്നു; മുഖ്യമന്ത്രിയെ കാണുമെന്ന് അർപുതമ്മാൾ

News Desk | Updated on:   Sep  07,  2018  12:03 pm

പ്രതികളെ വിട്ടയക്കാൻ ജയലളിത തീരുമാനമെടുത്തിരുന്നതിനാൽ തന്നെ വൈകാരികമായി എഐഡിഎംകെക്ക് മറിച്ചൊരു തീരുമാനം കൈക്കൊള്ളാൻ സാധിക്കില്ല.

ചെന്നൈ: രാ​ജീ​വ്​​ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ ജ​യി​ലി​ൽ​നി​ന്ന്​ വി​ട്ട​യ​ക്കു​ന്ന​ത്​ തമി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി നിർദേശം വന്നതോടെ വിഷയം രാഷ്ട്രീയപ്രശ്നമാകുന്നു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വോ​ടെ സ​ർ​ക്കാ​ർ തുടർന് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡിഎംകെ അ​ട​ക്ക​മു​ള്ള വി​വി​ധ രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും രംഗത്തെത്തി. പ്രതികളുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് തടവിൽ കഴിയുന്ന പേരറിവാളന്റെ അമ്മ അർപുതമ്മാൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

സു​പ്രീം​കോ​ട​തി ഉത്തരവിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക്​ രേ​ഖാ​മൂ​ലം തീ​രു​മാ​ന​മ​റി​യി​ക്ക​ണം. ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ പ്ര​തി​ക​ളു​ടെ മോ​ച​നം സാധ്യമാകും. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു പ​ഠി​ച്ച​ശേ​ഷം നി​യ​മ​വി​ദ​ഗ്​​ധ​രു​മാ​യി ആ​ലോ​ചി​ച്ച്​ സ​ർ​ക്കാ​ർ യ​ഥാ​സ​മ​യം ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന്​ മ​ന്ത്രി ഡി ​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ടി ​സു​ധേ​ന്ദ്ര​രാ​ജ എ​ന്ന ശാ​ന്ത​ൻ, വി ​ശ്രീ​ഹ​ര​ൻ എ​ന്ന മു​രു​ക​ൻ, ജ​യ​കു​മാ​ർ, റോ​ബ​ർ​ട്ട്​​ പ​യ​സ്, പി ​ര​വി​ച​ന്ദ്ര​ൻ, എജി പേ​ര​റി​വാ​ള​ൻ, ന​ളി​നി എ​ന്നി​വ​രാ​ണ്​ മോചനം കാത്ത് കഴിയുന്ന പ്രതികൾ. 2014 ഫെ​ബ്രു​വ​രി 18നാ​ണ്​ ശാ​ന്ത​ൻ, പേ​ര​റി​വാ​ള​ൻ, മു​രു​ക​ൻ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ജ​യ​ല​ളി​ത സ​ർ​ക്കാ​ർ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​ള്ള അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച്​ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വി​ട്ട​യാ​ക്കാ​ൻ തീ​രു​മാ​നി​ക്കുകയും ചെയ്തു. എ​ന്നാ​ൽ അന്ന് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന യുപിഎ സ​ർ​ക്കാ​ർ ഇ​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്രതികളെ വിട്ടയക്കാൻ ജയലളിത തീരുമാനമെടുത്തിരുന്നതിനാൽ തന്നെ വൈകാരികമായി എഐഡിഎംകെക്ക് മറിച്ചൊരു തീരുമാനം കൈക്കൊള്ളാൻ സാധിക്കില്ല. എന്നാൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയുമടക്കം താത്പര്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അവർക്ക് പരിഗണിക്കേണ്ടിവരും. പ്രതികൾ മോചിതരാകാത്ത സാഹചര്യമുണ്ടായാൽ ഡിഎംകെയുടെയും മറ്റു ദ്രാവിഡ കക്ഷികളുടെയും നേതൃത്വത്തിൽ കടുത്ത പ്രതിഷേധമുയരുമെന്നതും തീർച്ചയാണ്.

add image

Latest


add image
add image
add image
add image
Top