logo

അർണബ് ഗോസാമിയുടെ അപമാനകരമായ പ്രസ്താവന; റിപ്പബ്ലിക് ടിവി മാപ്പ് പറയണമെന്ന് എൻഎസ്ബിഎയുടെ ഉത്തരവ്

News Desk | Updated on:   Sep  05,  2018  01:08 pm

അശ്ലീലം കാണിക്കുന്ന ക്രിമിനൽ', 'പെർവെർട്ട്', 'ഗുണ്ട', 'ലൈംഗിക വിചാരം മാത്രമുള്ള മനുഷ്യൻ', 'കഴുതപ്പുലി', 'ദേശ വിരുദ്ധൻ' എന്നീ വാക്കുകളാണ് സിങിനെക്കുറിച്ച് അർണബ് ഗോസാമി ടെലിവിഷൻ പരിപാടിയിൽ ഉപയോഗിച്ചത്.

ന്യൂഡൽഹി: റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമി ചാനലിലൂടെ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പരാമർശങ്ങൾക്ക് ചാനൽ മാപ്പു പറയണമെന്ന് നാഷണൽ ബ്രോഡ്‌കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റി (എൻഎസ്ബിഎ)യുടെ ഉത്തരവ്. എ സിങ് എന്ന വ്യക്തി നൽകിയ പരാതിയിന്മേൽ ആഗസ്റ്റ് മുപ്പതിനാണ് എൻഎസ്ബിഎ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗുജറാത്ത് എംഎൽഎയും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി സംഘടിപ്പിച്ച 'ഹുങ്കാർ റാലി'ക്കിടെ പാർലമെന്റ് സ്ട്രീറ്റിൽ വച്ച് റിപ്പബ്ലിക് ടിവി റിപ്പോർട്ടറെ ഉപദ്രവിച്ചു എന്ന് വിശേഷിപ്പിച്ചുകൊണ്ട്, തെറ്റായി സിങിന്റെ ദൃശ്യങ്ങൾ റിപ്പബ്ലിക് ടിവി സംപ്രേക്ഷണം ചെയ്തിരുന്നു. 'അശ്ലീലം കാണിക്കുന്ന ക്രിമിനൽ', 'പെർവെർട്ട്', 'ഗുണ്ട', 'ലൈംഗിക വിചാരം മാത്രമുള്ള മനുഷ്യൻ', 'കഴുതപ്പുലി', 'ദേശ വിരുദ്ധൻ' എന്നീ വാക്കുകളാണ് സിങിനെക്കുറിച്ച് അർണബ് ഗോസാമി ടെലിവിഷൻ പരിപാടിയിൽ ഉപയോഗിച്ചത്.



add image

Latest


add image
add image
add image
add image
Top