logo

കശ്മീരിൽ ഒമ്പതുകാരിയെ അർധസഹോദരനും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്തു

News Desk | Updated on:   Sep  05,  2018  11:59 am

ഞായറാഴ്ച രാത്രിയാണ് കത്തികരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്

കാശ്മീർ : കശ്മീരിലെ ബാരാമുള്ളയിൽ ഒമ്പതുവയസുകാരിയെ പതിനാലു വയസ്സുള്ള അർധസഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് വികൃതമാക്കിയ ശേഷം മൃതശരീരം ആസിഡൊഴിച്ച് കരിച്ച് വനമേഖലയിൽ തള്ളുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ ആദ്യഭാര്യയാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ 14 വയസുള്ള അർദ്ധസഹോദരനെയും ഇയാളുടെ മാതാവുമുൾപ്പെടെ അഞ്ചുപേരെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് കത്തികരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറത്തുവന്നത്. അന്വേഷണ സംഘം പെൺകുട്ടിയുടെ പിതാവിന്റെ ആദ്യഭാര്യയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഭർത്താവ് കൂടുതൽ സമയം രണ്ടാം ഭാര്യക്കും മകൾക്കും ഒപ്പം ചെലവഴിക്കുന്നതിൽ ആദ്യഭാര്യക്ക് വിരോധമുണ്ടായിരുന്നു. ഭർത്താവ് കൊല്ലപ്പെട്ട പെൺകുട്ടിയെ മറ്റു മക്കളേക്കാൾ ഇഷ്ടപ്പെടുന്നതും ആദ്യഭാര്യയെ ചൊടിപ്പിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇവർ വനപ്രദേശത്ത് എത്തിക്കുകയും മകനോടും സുഹൃത്തുക്കളോടും ബലാത്സംഗം ചെയ്തു കൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇവരുടെ മുന്നിൽവെച്ചാണ് കുട്ടിയെ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശേഷം ഇവർ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും മകൻ കോടാലി കൊണ്ട് തലവെട്ടിപൊളിക്കുകയുമായിരുന്നു. മകന്റെ സുഹൃത്തായ 19കാരനാണ് കത്തികൊണ്ട് പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തത്. പിന്നീട് ഇവർ വീട്ടിൽ നിന്നും ആഡിഡ് കൊണ്ടുവരുകയും മൃതദേഹത്തിൽ ഒഴിച്ച് കരിച്ചശേഷം കുറ്റിക്കാട്ടിൽ തള്ളുകയുമായിരുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, കത്തി, ആസിഡ് എത്തിച്ച പ്ലാസിക് കാൻ എന്നിവ പൊലീസ് കണ്ടെടുത്തു.

add image

Latest


add image
add image
add image
add image
Top