logo

ബിജെപിയുടേത് ഫാസിസ്റ്റ് സർക്കാർ; തന്നെയും അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് എംകെ സ്റ്റാലിൻ

News Desk | Updated on:   Sep  04,  2018  12:38 pm

സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമോയെന്നും സ്റ്റാലിൻ ട്വീറ്റിൽ ചോദിക്കുന്നു.

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡൻറ്​ തമിഴിസൈ സൗന്ദർരാജനു നേരെ 'ഫാസിസം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയതിന് വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. ജനാധിപത്യ വിരുദ്ധ പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ബിജെപി സർക്കാർ ഫാസിസ്റ്റുകളെന്നു തന്നെയാണ് അഭിപ്രാ‍യം. തന്നെയും അറസ്റ്റ് ചെയ്യൂവെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള സർക്കാർ ആക്രമണമാണിത്. അറസ്റ്റ് ചെയ്ത വിദ്യാർഥിയെ പുറത്തുവിടണം. സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമോയെന്നും സ്റ്റാലിൻ ട്വീറ്റിൽ ചോദിക്കുന്നു.

ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ വിമാനത്തിൽ വെച്ച് തമിഴിസൈ സൗന്ദർരാജനു നേരെ മുദ്രാവാക്യം മുഴക്കിയതിനാണ് കാനഡയിലെ മോൺട്രിയൽ സർവ്വകലാശാലയിലെ ഗവേഷക സോഫിയയെ അറസ്റ്റ് ചെയ്തത്​. ‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിനാണ്​ അറസ്​റ്റ്​. അറസ്റ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധമാണ് അലയടിക്കുന്നത്.



add image

Latest


add image
add image
add image
add image
Top