logo

ജലന്ധർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി അടുത്ത സുഹൃത്ത്, സംരക്ഷണത്തിന് 'സ്വകാര്യ സൈന്യം'; ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചില്ലറക്കാരനല്ലെന്ന് പൊലീസ്

News Desk | Updated on:   Sep  04,  2018  11:40 am

ബിഷപ്പിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.

തിരുവനന്തപുരം: കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ​ ചില്ലറക്കാരനല്ലെന്ന് പൊലീസ്. 2003ൽ ജലന്ധറിൽ നടന്ന സ്ഫോടനത്തിലെ മുഖ്യപ്രതി ബിഷപ്പിന്റെ അടുത്ത സുഹൃത്താണ്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ​ സഹായവും സംരക്ഷണവും നൽകുന്നത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പഞ്ചാബിലും കേന്ദ്രത്തിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. ബിഷപ്പിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്​ 'സ്വകാര്യ സൈന്യവും' ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ​ബിഷപ്പിന്റെ സ്വകാര്യ സുരക്ഷാ വിഭാഗം എന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം. 150ലധികം യുവാക്കൾ അടങ്ങിയ ഈ സംഘം 'സഹോദയ' എന്ന ​പേരിലാണ് അറിയപ്പെടുന്നത്. സഹോദയ അംഗങ്ങളിൽ ഏറെയും തൃശൂർ സ്വദേശികളാണെന്നും പൊലീസ്​ പറയുന്നു.

ജലന്ധർ ബിഷപ്പ് ഹൗസിൽ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ്​ എത്തിയപ്പോൾ ബിഷപ്പ് ഹൌസ് സെക്യൂരിറ്റി ജീവനക്കാരായി ഇവരാണ് ഉണ്ടായിരുന്നത്. ചോദ്യം ചെയ്യൽ​ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതും ഗേറ്റ് തുറന്നുകൊടുക്കാതിരുന്നതും തൃശൂർ സ്വദേശികളായ ഈ സംഘമാണ്​. ഇതു സംബന്ധിച്ച വിവരം പഞ്ചാബ് കേഡറിലെ മലയാളിയായ ​ഐപിഎസ് ഉദ്യോഗസ്ഥൻ കേരളാ പൊലീസിന് കൈമാറിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top