logo

ലൈംഗിക പീഡന ആരോപണം; ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് ഷൊർണ്ണൂർ എംഎൽഎ പികെ ശശി

News Desk | Updated on:   Sep  04,  2018  10:50 am

ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ലൈംഗിക പീഡന പരാതി നല്‍കിയെന്നാണ് വാർത്ത.

ഷൊര്‍ണ്ണൂര്‍: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. തനിക്കെതിരായ പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പാർട്ടി പരാതി അന്വേഷിക്കുമെന്നാണ് മാധ്യമങ്ങളിലൂടെ​ അറിഞ്ഞത്​. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്​. രാഷ്​ട്രീയ പ്രവർത്തനങ്ങളുമായി താൻ മുന്നോട്ടുപോകും. തന്നെ തകർക്കാൻ ശ്രമിക്കുന്നവരാണ്​ ഇതിനു പിന്നിൽ. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തട്ടെ. ഉത്തമ കമ്മ്യൂണിസ്​റ്റുകാരനെന്ന ബോധത്തോടെ അതിനെ നേരിടുമെന്നും ശശി പറഞ്ഞു.

ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ലൈംഗിക പീഡന പരാതി നല്‍കിയെന്നാണ് വാർത്ത. മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ്​ പരാതിയിൽ ഉന്നയിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.

add image

Latest


add image
add image
add image
add image
Top