logo

നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ മലക്കം മറിഞ്ഞ് ബംഗാൾ പൊലീസ്; കണ്ടെത്തിയത് ആശുപത്രി മാലിന്യമെന്ന് പുതിയ വിശദീകരണം

News Desk | Updated on:   Sep  03,  2018  02:58 pm

ഒരു മണിക്കൂറിനകം മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അയച്ച സന്ദേശത്തിൽ ബംഗാൾ പൊലീസ് മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞു.

കൊൽക്കത്ത: പതിനാലു നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ മലക്കം മറിഞ്ഞ് ബംഗാൾ പൊലീസ്. കൊൽക്കത്തയ്ക്ക് സമീപം ഹരിദേവ്പൂരിലാണ് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ അഴുകിയ നിലയിലാണെന്നും ദിവസങ്ങൾ പഴക്കമുണ്ടെന്നും വിശദമായ പരിശോധനവേണമെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിലപാട്.

പോസ്റ്റുമാർട്ടം പരിശോധനയ്ക്ക് ശേഷമേ അസ്ഥികൂടങ്ങളെക്കുറിച്ചും മറ്റും പറയാനാകൂ എന്ന് ബെഹല ഡിസി നിലഞ്ജൻ ബിശ്വാസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിക്കുകയാണെന്നും അടുത്ത ദിവസം രാവിലെ മുതൽ പ്രദേശത്ത് വിശദമായ പരിശോധനയ്ക്ക് പൊലീസ് തയ്യാറെടുക്കുകയാണെന്നും നിലഞ്ജൻ ബിശ്വാസ് വ്യക്തമാക്കി.

എന്നാൽ ഒരു മണിക്കൂറിനകം മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അയച്ച സന്ദേശത്തിൽ ബംഗാൾ പൊലീസ് മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞു. കവറുകളിൽ കണ്ടെത്തിയത് ശിശുക്കളുടെ മൃതദേഹങ്ങൾ കവറുകളിൽ ഇല്ലെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ആശുപത്രി മാലിന്യമാണെന്നും ഡ്രൈ ഐസിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ടത് മെഡിക്കൽ വെയിസ്റ്റ് മാത്രമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. തുടരന്വേഷണത്തെക്കുറിച്ച് സന്ദേശത്തിൽ ഒന്നും പറയുന്നുമില്ല.





add image

Latest


add image
add image
add image
add image
Top