logo

ജെഎൻയു വിദ്യാർത്ഥി നേതാവ് ക​ന​യ്യ കു​മാ​ര്‍ കുമാർ ബിഹാറിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു

News Desk | Updated on:   Sep  03,  2018  01:28 pm

ക​ന​യ്യ കു​മാ​റി​​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന്​ സിപിഐ സം​സ്​​ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​നാ​രാ​യ​ണ്‍ സി​ങ്​ അറിയിച്ചു.

ന്യൂഡൽഹി: ജെഎൻയു വി​ദ്യാ​ർ​ഥി നേ​താ​വ്​ ക​ന​യ്യ കു​മാ​ര്‍ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ബിജെപി സിറ്റിംഗ് സീറ്റായ ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി മ​ണ്ഡ​ല​ത്തി​ല്‍നി​ന്നും സിപിഐ സ്​​ഥാ​ന​ർ​ഥി​യാ​യാ​ണ് ക​ന​യ്യ കു​മാ​ര്‍​ മ​ത്സ​രി​ക്കു​ക. ക​ന​യ്യ കു​മാ​റി​​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന്​ സിപിഐ സം​സ്​​ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​നാ​രാ​യ​ണ്‍ സി​ങ്​ അറിയിച്ചു. ആ​ർജെഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ക​ന​യ്യ​കു​മാ​റി​ന്റെ സ്ഥാ​നാ​ര്‍ഥി​ത്വം സം​ബ​ന്ധി​ച്ച് ത​ത്ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍കി​യ​താ​യി സ​ത്യ​നാ​രാ​യ​ണ​ന്‍ സി​ങ്​ വ്യ​ക്​​ത​മാ​ക്കി.

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ ബെഗുസരായിയിൽ ​ആ​ർ​ജെ​ഡി​യി​ലെ ത​ൻ​വീ​ർ ഹ​സ​നെ 58000 വോ​ട്ടു​ക​ൾ​ക്ക് പരാജയപ്പെടുത്തിയാണ് ബിജെപി​യു​ടെ ഭോ​ലാ​സി​ങ് വിജയിച്ചത്. സിപിഐ​ 192000 വോ​ട്ടു​ക​ള്‍ നേ​ടി​യി​രു​ന്നു. ജെഎൻയുവിൽ ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ദേശീയ ശ്രദ്ധ ആകർഷിച്ച സമരം നടത്തുകയും ബെ​ഗു​സാ​രാ​യി ജി​ല്ല​യി​ലെ ബി​ഹാ​ത്ത് പ​ഞ്ചാ​യത്ത് നിവാസിയുമായ കനയ്യക്ക് വിജയിക്കാൻ കഴിയുമെന്നുതന്നെയാണ് സിപിഐ കരുതുന്നത്. ആ​ര്‍ജെഡി, കോ​ണ്‍ഗ്ര​സ്, എ​ൻസി​പി, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ എ​ന്നീ പാർട്ടികളുടെ പിന്തുണ നേടാനും സിപിഐ ചർച്ചകൾ നടത്തുന്നുണ്ട്.

add image

Latest


add image
add image
add image
add image
Top