logo

ജംഷഡ്‌പൂർ രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകും

News Desk | Updated on:   Sep  03,  2018  09:05 am

ഇത്തരമൊരു പദ്ധതി ഇന്ത്യയിലാദ്യമാണെന്ന് ജെ.എൻ.എ.സി.യുടെ സ്‌പെഷ്യൽ ഓഫീസർ സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു

ജംഷഡ്‌പൂർ: ജംഷഡ്‌പൂറിനെ രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങി സർക്കാർ. സംസ്ഥാനസർക്കാർ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു.

പദ്ധതിക്കായി ജംഷേദ്പുർ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി (ജെ.എൻ.എ.സി.) തുറന്ന ടെൻഡർ വിളിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ലേലത്തിൽ രണ്ടു കമ്പനികൾ കരാർ സ്വന്തമാക്കി. ഇത്തരമൊരു പദ്ധതി ഇന്ത്യയിലാദ്യമാണെന്ന് ജെ.എൻ.എ.സി.യുടെ സ്‌പെഷ്യൽ ഓഫീസർ സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ചാണകം കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നുകാട്ടി തൊഴുത്തുകൾക്കും കന്നുകാലി ഉടമകൾക്കുമെതിരേ നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു. ജംഷഡ്‌പൂറിൽ 350-ലേറെ കാലി തൊഴുത്തുകളുണ്ട്, ഇവയെല്ലാം പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണ്. കന്നുകാലിമാലിന്യം നീക്കം ചെയ്യാൻ ഉള്ള യാതൊരു സൗകര്യവും ഇല്ലാതെയാണ് ഇവ നടത്തികൊണ്ടുപോകുന്നത്. ഇത് ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ഓഫീസർ പറഞ്ഞു.

കരാറെടുത്ത രണ്ടുകമ്പനികൾ ദിവസേന നഗരങ്ങളിൽ നിന്നും ചാണകം നീക്കം ചെയ്യും. നഗരത്തിൽ പ്രവർത്തിക്കുന്ന ഗോശാലകളുടെയും കന്നുകാലികളുടെയും എണ്ണം, ദിവസം ശേഖരിക്കേണ്ട ചാണകത്തിന്റെ അളവ് എന്നിവയെക്കുറിച്ചു സർവേ നടത്താൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർവ്വേ റിപ്പോർട്ട് ലഭിച്ചാൽ ഈ മാസം 15-മുതൽ പദ്ധതി ആരംഭിക്കും.

ഗോശാലകളുടെയും കന്നുകാലികളുടെയും ഉടമകൾക്കാണ് മാലിന്യം നീക്കം ചെയുന്ന കമ്പനിക്ക് മാസവേതനം നൽകാനുള്ള ചുമതല. ജെ.എൻ.എ.സി ആണ് തുക നിശ്ചയിക്കുക. കൂടാതെ ഈ കമ്പിനികൾക്ക് ചാണകം വിൽക്കാനും കംപോസ്‌റ്റായി ഉപയോഗിക്കാനും അനുമതി ഉണ്ട്. അങ്ങനെ കമ്പിനിയ്ക്ക് ലഭിക്കുന്ന തുകയിൽ നിന്നും വർഷത്തിൽ ഒരു തുക ജെ.എൻ.എ.സി കൈപറ്റുന്നതായിരിക്കുമെന്ന് പാണ്ഡെ വ്യക്തമാക്കി.

add image

Latest


add image
add image
add image
add image
Top