logo

ഭാഗ്യദോഷമെന്ന് അന്ധവിശ്വാസം; ഡൽഹിയിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തുഞെരിച്ച് കൊന്നു

Delhi Bureau | Updated on:   Sep  02,  2018  11:47 am

കുഞ്ഞ് ബക്കറ്റിൽ നിറച്ച്‌വച്ചിരുന്ന വെള്ളത്തിൽ വീണെന്നാണ് ആബിദ ഭർത്താവിനോടും ആശുപത്രി അധികൃതരോടും പറഞ്ഞത്.

ന്യൂഡൽഹി: കുഞ്ഞ് ജനിച്ചത് ഭാഗ്യദോഷമാണെന്ന അന്ധവിശ്വാസത്തിനെ തുടർന്ന് ഏഴുമാസം പ്രായമുള്ള ശിശുവിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹസ്രത്ത് നിസാമുദ്ദീനിലാണ് സംഭവം. കുഞ്ഞിന്റെ മാതാവ് ആദിബയെന്ന 27കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി ജനിച്ചതിന് ശേഷമുള്ള മാസങ്ങളിൽ കുടുംബത്തിന് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായി, ഇതിനു കാരണം കുഞ്ഞിന്റെ ജനനമാണെന്നും കുഞ്ഞ് ജീവിച്ചിരുന്നാൽ ഭാഗ്യദോഷമാകുമെന്നും കരുതിയാണത്രേ കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയത്.

ആഗസ്റ്റ് 20ന് ഡൽഹിയിലെ മൂൽചന്ദ് ആശുപത്രിയിലേക്ക് കുഞ്ഞിനെ മരിച്ച നിലയിൽ മാതാപിതാക്കൾ കൊണ്ടു വരികയായിരുന്നു. കുഞ്ഞ് ബക്കറ്റിൽ നിറച്ച്‌വച്ചിരുന്ന വെള്ളത്തിൽ വീണെന്നാണ് ആബിദ ഭർത്താവിനോടും ആശുപത്രി അധികൃതരോടും പറഞ്ഞത്. അസ്വാഭാവിക മരണമായതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ സൂക്ഷ്മ പരിശോധനയിൽ കുട്ടിയുടെ കഴുത്തിന്‍റെ ഭാഗത്ത് കൈകൊണ്ട് അമർത്തിയതിന്‍റെ പാടുകൾ കാണുകയും ഇതേത്തുടർന്ന് മൃതദേഹം പോസ്റ്റ്മാർട്ടത്തിനയയ്ക്കുകയും ചെയ്തു. പോസ്റ്റ്മാർട്ടം പരിശോധനയിൽ കുഞ്ഞ് കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. കുട്ടിയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ആന്തരികാവയവങ്ങളിൽ വെള്ളത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നു.

തുടർന്ന് പൊലീസ് കുഞ്ഞിന്റെ മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ആദിബ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം വെള്ളം നിറച്ച ബക്കറ്റിൽ മുക്കുകയായിരുന്നുവെന്ന് ആബിദ മൊഴി നൽകി.

add image

Latest


add image
add image
add image
add image
Top