logo

പത്തു കുട്ടികൾക്ക് ഒരു കിടക്ക, വൃത്തിഹീനമായ അന്തരീക്ഷം; അരുണാചലിലെ അനാഥാലയത്തിൽ ഞെട്ടിക്കുന്ന കാഴ്ച്ചകൾ

News Desk | Updated on:   Sep  02,  2018  11:17 am

അൻപതോളം കുട്ടികൾ തിങ്ങി നിറഞ്ഞു ചെറിയ മുറിയിൽ കഴിയുന്നു

അരുണാചൽ : ബിഹാർ അഭയകേന്ദ്രത്തിലെ പീഡനത്തിന് പിന്നാലെ അരുണാചലിലെ അനാഥമന്ദിരത്തിൽ നിന്നും ഞെട്ടിക്കുന്ന പീഡന സംഭവം. അരുണാചൽപ്രദേശിലെ പാസിഗത്ത് പട്ടണത്തിലെ അനാഥാലയത്തിലാണ് ആറു വയസിനു താഴെയുള്ള അൻപതോളം കുട്ടികൾ ക്രൂര പീഡനം അനുഭവിക്കുന്നത്.

2018 ഫെബ്രുവരി മുതലാണ് ഈ സ്ഥാപനം തുടങ്ങിയത്. തുടക്കത്തിൽ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നിയമപരമല്ലാതെ നടത്തപെടുന്ന ഈ അന്താലയത്തെയും പീഡനത്തെയും കുറിച്ച് ഈസ്റ്റ് സിയാങ് ജില്ലാ ശിശുക്ഷേമ കമ്മിറ്റിയ്ക്ക് പരാതി നൽകിയത്. അന്വേഷണത്തിൽ സത്യാവസ്ഥ മനസിലായപ്പോൾ അനാഥാലയം അടച്ചുപൂട്ടാൻ ഉത്തരവുമായി ചെന്ന ഉദ്യോഗസ്ഥരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു കാഴ്ച.

അൻപതോളം കുട്ടികൾ തിങ്ങി നിറഞ്ഞു ചെറിയ മുറിയിൽ കഴിയുന്നു. പത്തു കുട്ടികളാണ് ഒരു കിടക്ക പങ്കിടുന്നത്. കുടിക്കാൻ ശുചീകരിക്കാത്ത വെള്ളം. രണ്ടുനേരം ഒരു തവി ചോറും നിലവാരമില്ലാത്ത പരിപ്പുകറിയും. വൃത്തിഹീനമായ ചുറ്റുപാട്. കുട്ടിക്കൾക്കെല്ലാം പോഷകാഹാര കുറവുണ്ട്. ക്ഷീണച്ച് നടക്കാൻ പോലും പറ്റാത്ത കുട്ടികളാണ് ഭൂരിഭാഗവും. പലർക്കും ത്വക്ക് സംബന്ധമായ രോഗങ്ങളും ഉണ്ട്. അനാഥരും ദരിദ്രരുമായ കുട്ടികളാണ് ഇവിടെ ഉള്ളത്.

ഇവർതന്നെ നടത്തുന്ന സ്കൂളിൽ രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമേ പഠനം ഉണ്ടാവുകയുള്ളു. ക്ലാസ്സ്മുറിയിൽ ഫർണിച്ചർ സൗകര്യങ്ങൾ ഒന്നും ഇല്ല.

ഈസ്റ്റ് സിയാങ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരം ഈ അനാഥാലയം അടച്ചുപൂട്ടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.28 ഓളം കുട്ടികളെ അവരുടെ രക്ഷിതാക്കളെ ഏൽപ്പിച്ചു. അനാഥരായ 22 കുട്ടികളെ നഹർലഗൂണിലെ ചാരിറ്റബിൾ ശിശുസംരക്ഷണ വീടുകളിലേക്ക് മാറ്റി.

add image

Latest


add image
add image
add image
add image
Top