logo

കോഴിക്കോട്ട് നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

News Desk | Updated on:   Sep  02,  2018  10:15 am

ബാലുശ്ശേരിയിലാണ് നാടിനെ നടുക്കിയ സംഭവം.

കോഴിക്കോട്‌: കോഴിക്കോട്ട് നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തി. ബാലുശ്ശേരിയിലാണ് നാടിനെ നടുക്കിയ സംഭവം.

ബാലുശ്ശേരി പാറമുക്ക് സ്വദേശിനി റിന്‍ഷയാണ് പ്രസവിച്ച് രണ്ടു ദിവസം മാത്രം പ്രായമായപെണ്‍കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം പുറംലോകം അറിയുന്നത്.

റിന്‍ഷ തന്നെയാണ് ഇക്കാര്യം പുറത്തു പറഞ്ഞത്. വീട്ടില്‍ പ്രസവിച്ച ഇവര്‍ അപമാനം ഭയന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നാലു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. അറസ്റ്റിലായ റിന്‍ഷയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

add image

Latest


add image
add image
add image
add image
Top