logo

ഹോട്ടൽ റോയൽ പ്ലാസകേസ്; സ്വാധീനിക്കാന്‍ ശ്രമം നടന്നതായി സുപ്രീംകോടതി ജഡ്ജി

News Desk | Updated on:   Sep  02,  2018  08:12 am

ഫോണിൽ കൂടി തന്നെ സ്വാധീക്കാൻ ശ്രമിച്ചെന്നാണ് ജഡ്ജിസൂചന നൽകിയത്

ഡൽഹി : ഹോട്ടൽ റോയൽ പ്ലാസകേസ് ഒത്തുതീർപ്പാക്കാൻ തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി സുപ്രീംകോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയാണ് തന്നെ സ്വാധീനിക്കാൻ ചിലർ ശ്രമം നടത്തി എന്ന് വെളിപ്പെടുത്തിയത്. ആഗസ്റ്റ് 30 നു ഹോട്ടൽ റോയൽ പ്ലാസയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ തുറന്ന കോടതിയിലാണ് ഇന്ദിരാ ബാനര്‍ജി ഇക്കാര്യം പറഞ്ഞത് .

ഫോണിൽ കൂടി തന്നെ സ്വാധീക്കാൻ ശ്രമിച്ചെന്നാണ് ജഡ്ജിസൂചന നൽകിയത്. ആരാണെന്നു കോടതിയിൽ വ്യക്തമാക്കിയില്ല. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള ശ്രമങ്ങൾ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര താക്കീത് ചെയ്തു. പലപ്പോഴും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാറിലെ മുതിർന്ന അംഗങ്ങൾ സംസാരിക്കാൻ ശ്രമിക്കുന്നതായും ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞു.

ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് അരുൺ മിശ്രയുമാണ് കേസ് പരിഗണിക്കുന്നത്.

add image

Latest


add image
add image
add image
add image
Top