logo

സൗന്ദര്യം പോരെന്നു പറഞ്ഞ് ഭർതൃവീട്ടുകാരുടെ പീഡനം; ഒന്നാം വിവാഹ വാർഷിക ദിനത്തിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Malabar Bureau | Updated on:   Sep  02,  2018  07:28 am

ആത്മഹത്യാശ്രമത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാസർഗോഡ്: സൗന്ദര്യം പോരെന്നു പറഞ്ഞുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനത്തെത്തുടർന്ന് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തൃക്കരിപ്പൂരിലാണ് സംഭവം. ആത്മഹത്യാശ്രമത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാഞ്ഞങ്ങാട് കുന്നുമ്മല്‍ സ്വദേശിനിയായ യുവതിയും തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശിയും തൃക്കരിപ്പൂര്‍ ടൗണില്‍ ചുമട്ടുതൊഴിലാളിയുമായ കിരണ്‍ ബാബുവും തമ്മിലുള്ള വിവാഹം ഒരുവർഷം മുൻപാണ് നടന്നത്. വിവാഹശേഷം യുവതിക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞുകൊണ്ട് ഭർത്താവും വീട്ടുകാരും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.

കിരണ്‍ ബാബു, പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് ശൈലജ, രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.

Representational Image

add image

Latest


add image
add image
add image
add image
Top