logo

പശുവിന്റെ കുത്തേറ്റു; ഗുജറാത്തിലെ ബിജെപി എംപി അതീവ ഗുരുതരാവസ്ഥയിൽ

News Desk | Updated on:   Sep  01,  2018  01:22 pm

ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സംസ്ഥാന സർക്കാരിനോട് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

അഹമ്മദാബാദ്: തെരുവില്‍ അലഞ്ഞുനടക്കുന്ന പശുവിൻെറ കുത്തേറ്റ് ഗുജറാത്തിലെ ബിജെപി എംപി അതീവ ഗുരുതരാവസ്ഥയിൽ. പഠാനില്‍ നിന്നുള്ള ബിജെപി എംപിയും മുതിർന്ന ബിജെപി നേതാവുമായ ലീലാധര്‍ വഗേലയെയാണ്(83) കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ വച്ച് പശു കുത്തിയത്. പശുവിന്റെ ആക്രമണത്തിൽ വാരിയെല്ലിനും തലക്കും ഗുരുതരമായി പരിക്കേറ്റ വഗേലയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഐസിയുവില്‍ ചികിത്സയിലിരുന്ന വഗേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. തെരുവിൽ അലഞ്ഞുനടക്കുന്ന പശുക്കൾ ഗുജറാത്തിൽ വലിയ ഭീഷണിയായിരിക്കുകയാണ്. നേരത്തെയും പലരും ഇവയുടെ അക്രമത്തിന് ഇരയാവുകയും റോഡപകടങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതിയിന്മേൽ ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സംസ്ഥാന സർക്കാരിനോട് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

add image

Latest


add image
add image
add image
add image
Top