logo

സദാചാര ഗുണ്ടാ ആക്രമണം; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

Malabar Bureau | Updated on:   Sep  01,  2018  12:39 pm

സജാദിനെ കെട്ടിയിട്ട ശേഷം ദൃശ്യങ്ങൾ പകർത്തുകയും ഇത് പ്രദേശത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കോട്ടക്കൽ: സദാചാര ഗുണ്ടായിസത്തെ തുടർന്ന് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. കോട്ടക്കലിന് സമീപം എടരിക്കോട് മമ്മാലിപ്പടി സ്വദേശി മുഹമ്മദ് സജാദ് ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. രാത്രി സമയത്ത് സംശയാസ്പദമായി കണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കുറ്റിപ്പാലയിൽ വെച്ച് സജാദിനെ ഒരു സംഘം കെട്ടിയിട്ടു മർദിച്ചിരുന്നു. സജാദിനെ കെട്ടിയിട്ട ശേഷം ദൃശ്യങ്ങൾ പകർത്തുകയും ഇത് പ്രദേശത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം സജാദിനെ കൽപകഞ്ചേരി പൊലീസിനെ വിവരമറിയിച്ച് കൈമാറി. പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ സജാദ് വൈകുന്നേരത്തോടെ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലാണുള്ളത്.

add image

Latest


add image
add image
add image
add image
Top