logo

സേലത്ത് ബെംഗളുരു- തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; 7 മരണം

News Desk | Updated on:   Sep  01,  2018  06:42 am

മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന

ചൈന്നൈ: സേലത്ത് സ്വകാര്യബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴു പേർ മരണപെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്.

ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

add image

Latest


add image
add image
add image
add image
Top